CrimeNEWS

ശസ്ത്രക്രിയ കഴിഞ്ഞ യുവതിക്ക് പീഡനം; സംഭവശേഷം പ്രതി പോയത് വിനോദയാത്രയ്ക്ക്!

കോഴിക്കോട്: മെഡിക്കല്‍ കോളജ് ഐസിയുവില്‍ യുവതിയെ പീഡിപ്പിച്ച ജീവനക്കാരനെ മെഡിക്കല്‍ കോളജ് പോലീസ് അറസ്റ്റ് ചെയ്തു. വില്യാപ്പള്ളി മയ്യന്നൂര്‍, കുഴിപ്പറമ്പത്ത് ശശീന്ദ്രനെ (55)യാണ് അറസ്റ്റ് ചെയ്തത്. സംഭവത്തിനു ശേഷം സ്‌കൂള്‍ സഹപാഠികള്‍ക്കൊപ്പം വിനോദയാത്ര പോയിരിക്കുകയായിരുന്നു ശശീന്ദ്രന്‍. ഇന്നു രാവിലെ നഗരത്തില്‍ എത്തിയപ്പോഴാണ് എസി കെ.സുദര്‍ശന്‍, ഇന്‍സ്‌പെക്ടര്‍ എം.എല്‍.ബെന്നിനാലും ചേര്‍ന്ന് കസ്റ്റഡിയില്‍ എടുത്തത്. ഇയാളുടെ മൊഴി എടുത്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

സംഭവത്തില്‍ ജീവനക്കാരനെ അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്. സംഭവം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് അടിയന്തരമായി അന്വേഷിച്ച് നടപടി സ്വീകരിക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ശനിയാഴ്ച രാവിലെ പ്രധാന ശസ്ത്രക്രിയ തിയറ്ററില്‍നിന്ന് ശസ്ത്രക്രിയയ്ക്കു ശേഷം യുവതിയെ സ്ത്രീകളുടെ സര്‍ജിക്കല്‍ ഐസിയുവില്‍ പ്രവേശിപ്പിച്ച ശേഷമാണ് സംഭവം. പൊലീസ് കേസെടുത്തതിനെ തുടര്‍ന്ന് ഇയാള്‍ ഒളിവിലായിരുന്നു. സര്‍ജിക്കല്‍ ഐസിയുവില്‍ യുവതിയെ കൊണ്ടു വന്നതിനു ശേഷം മടങ്ങിയ അറ്റന്‍ഡര്‍ കുറച്ചു കഴിഞ്ഞു തിരികെവന്നു.

Signature-ad

ഈ സമയം മറ്റൊരു രോഗിയുടെ സ്ഥിതി ഗുരുതരമായതിനെ തുടര്‍ന്നു ജീവനക്കാരെല്ലാം അവിടെയായിരുന്നു. അപ്പോഴായിരുന്നു പീഡനം. ശസ്ത്രക്രിയയ്ക്കു ശേഷം മയക്കം പൂര്‍ണമായും മാറാത്ത അവസ്ഥയിലായിരുന്ന യുവതി പിന്നീടാണ് ബന്ധുക്കളോട് വിവരം പറഞ്ഞത്. തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ഐസിയുവിലെ നഴ്‌സിനോട് പരാതി പെട്ടതിനെ തുടര്‍ന്ന് ആശുപത്രി അധികൃതരും വിവരങ്ങള്‍ ശേഖരിച്ചിരുന്നു. മെഡിക്കല്‍ കോളജ് അസിസ്റ്റന്റ് കമ്മിഷണര്‍ കെ.സുദര്‍ശന്റെ നേതൃത്വത്തിലാണ് അന്വേഷണം നടന്നത്.

Back to top button
error: