നിവർ ചുഴലിക്കാറ്റ് തൊട്ടടുത്ത് ,ചെന്നൈ വിമാനത്താവളവും പ്രധാന റോഡുകളും അടച്ചു
നിവർ ചുഴലിക്കാറ്റ് അടുത്ത് എത്തിയിരിക്കെ സർവ രക്ഷാ സന്നാഹവും ഒരുക്കി ചെന്നൈ .വിമാനത്താവളവും പ്രധാന റോഡുകളും താൽക്കാലികമായി അടച്ചു .
കനത്ത മഴ ചെന്നൈയിൽ തുടരുകയാണ് .പ്രധാന സ്ഥലങ്ങൾ എല്ലാം വെള്ളത്തിനടിയിലാണ് .വൈകുന്നേരം 7 മണി മുതൽ വ്യാഴാഴ്ച വൈകുന്നേരം 7 മണി വരെ ചെന്നൈ വിമാനത്താവളം അടച്ചിടുകയാണെന്ന് വിമാനത്താവള അധികൃതർ അറിയിച്ചു .മറീന ബീച്ച് അടക്കം പ്രധാന കേന്ദ്രങ്ങൾ എല്ലാം അടച്ചിട്ടിരിക്കുകയാണ് .
2015 നു ശേഷം ചെമ്പരമ്പാക്കം തടാകം തുറന്നു .വെള്ളപ്പൊക്കം ഒഴിവാക്കാനുള്ള മുൻകരുതൽ ആയാണ് ഷട്ടറുകൾ തുറന്നത് .
#WATCH: Shutters of Chembarambakkam Lake opened to release water into Adyar River, in order to avert flooding. #TamilNadu pic.twitter.com/gztfVJgORN
— ANI (@ANI) November 25, 2020
തമിഴ്നാട് ,പുതുച്ചേരി സർക്കാരുകൾ അതീവ ജാഗ്രത പ്രഖ്യാപിച്ചിരിക്കുകയാണ് .എല്ലാവരും വീടിനുള്ളിൽ തന്നെ കഴിയാൻ ആണ് നിർദേശം .ദേശീയ ദുരന്ത നിവാരണ സംഘം ജാഗ്രതയോടെ കാവലുണ്ട് .ആവശ്യമെങ്കിൽ സഹായത്തിന് നേവിയും കോസ്റ്റ് ഗാർഡും രംഗത്ത് ഉണ്ട് .