NEWSTRENDING

ചെന്നൈ വെള്ളത്തിൽ ,”നിവർ ” ചെന്നൈയെ തൊടുമ്പോൾ

“നിവർ “ചുഴലിക്കാറ്റിന്റെ ഭാഗമായുള്ള മഴയെ തുടർന്ന് ചെന്നൈ നഗരത്തിന്റെ പല ഭാഗവും വെള്ളത്തിൽ മുങ്ങി .2015 നു ശേഷം ചെമ്പരമ്പാക്കം തടാകം തുറന്നു വിട്ടു .

Signature-ad

മഴയും വെള്ളക്കെട്ടും മരങ്ങൾ കാറ്റിൽ വീണതുമെല്ലാം കാരണം നഗരത്തിൽ പലയിടങ്ങളിലും ഗതാഗതം തടസപ്പെട്ടു .മണിക്കൂറിൽ 90 മുതൽ 100 കിലോമീറ്റർ വേഗത്തിൽ കാറ്റുണ്ടാവാൻ ഇടയുള്ളതിനാൽ വലിയ ഹോർഡിങ്‌സ് അഴിച്ചു മാറ്റാൻ അടിയന്തിര നടപടികൾ കൈക്കൊള്ളാൻ ചെന്നൈ മുനിസിപ്പൽ കോർപറേഷൻ ഉത്തരവിട്ടു .

ചെന്നൈ വിമാനത്താവളത്തിൽ നിന്നുള്ള 24 വിമാനങ്ങൾ റദ്ധാക്കി .മറീന ബീച്ചിൽ കടൽ കയറി .ഇന്ന് അർധരാത്രിയോടെ “നിവർ “കര തൊടും .ഈ പശ്ചാത്തലത്തിൽ തമിഴ്‌നാട്ടിൽ 13 ജില്ലകളിൽ പൊതു അവധി പ്രഖ്യാപിച്ചു .കനത്ത കാറ്റും മഴയും ഉണ്ടാകുമെന്നും കെട്ടിടങ്ങൾക്ക് പോലും കേടുപാടുകൾ പറ്റാമെന്നാണ് മുന്നറിയിപ്പ് .

Back to top button
error: