NEWS
1100 കോടി രൂപ വായ്പയെടുക്കാന്‍ ഇനി ഗ്രീന്‍ ബോണ്ട്
ഇന്റര്‍നാഷണല്‍ ഫിനാന്‍സ് കോര്‍പറേഷനില്‍ നിന്ന് 1100 കോടി രൂപ വിദേശ വായ്പയെടുക്കാന്‍ റിസര്‍വ് ബാങ്കിനോട് കിഫ്ബി അനുമതി തേടി. മസാല ബോണ്ടിന് പിന്നാലെ ഗ്രീന്‍ ബോണ്ടുമായിട്ടാണ് കിഫ്ബിയുടെ വരവ്. പരിസ്ഥിതി സൗഹൃദ പദ്ധതികള്‍ നടപ്പാക്കുന്നതിനുള്ള പണം കണ്ടെത്താനാണ് കിഫ്ബി ഗ്രീന്‍ ബോണ്ട് ഇറക്കുന്നത്. ജൂണ്‍ 30 ന് ചേര്‍ന്ന യോഗമാണ് ഇതിന് അനുമതി നല്‍കിയത്. കുറഞ്ഞ പലിശയും തിരച്ചടവ് കാലാവധി കൂടുതലുമാണെന്ന പ്രത്യേകതാണ് ഗ്രീന്‍ ബോണ്ടിനുള്ളത്. എന്നാല്‍ മസാല ബോണ്ട് വിവാദം ശക്തമായി നില്ക്കുന്ന സാഹചര്യത്തില്‍ ആര്‍ബിഐ ഗ്രീന്‍ ബോണ്ടിന് അനുകൂലമായ തീരുമാനം എടുക്കുമോ എന്ന കാര്യത്തില്‍ സംശയമാണ്.