CrimeNEWS

യുവാവിനെ കത്തിമുനയില്‍ നിര്‍ത്തി ഗൂഗിള്‍പേ വഴി 2,600 രൂപ തട്ടി; ഫോണ്‍നമ്പര്‍ പിന്തുടര്‍ന്ന് പോലീസ് പിടികൂടി

ആലപ്പുഴ: ചേര്‍ത്തല റെയില്‍വേസ്റ്റേഷനുസമീപം കത്തിമുനയില്‍ നിര്‍ത്തി യുവാവിനെ മര്‍ദിച്ചു പണംതട്ടിയ സംഘത്തില്‍ ഒരാള്‍ പിടിയില്‍. കടക്കരപ്പള്ളി പഞ്ചായത്ത് ഒമ്പതാം വാര്‍ഡ് കൂരപ്പള്ളി ജയേഷാ(40)ണ് പിടിയിലായത്.

സംഘത്തിലുണ്ടായിരുന്ന മറ്റുള്ളവര്‍ക്കായി അന്വേഷണം തുടങ്ങി. ഞായറാഴ്ച രാത്രി സുഹൃത്തിനെ റെയില്‍വേസ്റ്റേഷനു സമീപത്തു വീടാനെത്തിയ തിരുനെല്ലൂര്‍ സ്വദേശി ഗണേഷിനെ മര്‍ദിച്ചശേഷമാണ് പണംതട്ടിയത്. ഗണേഷിന്റെ സമീപം നാലംഗസംഘമെത്തുകയും കത്തിവീശി ഭീഷണിപ്പെടുത്തി പണമെടുക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.

Signature-ad

കൈയില്‍ പണമില്ലെന്നു പറഞ്ഞതോടെ ഗണേഷിനെ മര്‍ദിച്ച് അവശനാക്കിയശേഷം മൊബൈല്‍ഫോണ്‍ തട്ടിയെടുത്ത് ഗൂഗിള്‍പേ വഴി പണം തട്ടിയെടുക്കുകയായിരുന്നു. 2,600 രൂപ ഇത്തരത്തില്‍ തട്ടിയെടുത്തു. ഗണേഷ് നല്‍കിയ പരാതിയില്‍ ഫോണ്‍നമ്പര്‍ കേന്ദ്രീകരിച്ചുനടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.

 

Back to top button
error: