CrimeNEWS

പറവൂരില്‍ അമ്മായിയമ്മയെ കൊലപ്പെടുത്തി മരുമകള്‍ ജീവനൊടുക്കി; അന്വേഷണത്തില്‍ വഴിത്തിരിവ്

കൊച്ചി: വടക്കേക്കരയില്‍ മരുമകളെയും ഭര്‍തൃമാതാവിനെയും വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വഴിത്തിരിവ്. ഭര്‍തൃമാതാവിനെ കൊലപ്പെടുത്തിയ ശേഷം മരുമകള്‍ ആത്മഹത്യ ചെയ്താണെന്നാണു സൂചന. തുരുത്തിപ്പുറം കുണ്ടോട്ടില്‍ അംബിക, ഭര്‍തൃമാതാവ് സരോജിനി എന്നിവരെയാണ് രാവിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ചൊവ്വാഴ്ച രാവിലെ ഇരുവരെയും വീടിന് പുറത്തേക്ക് കാണാത്തതിനെത്തുടര്‍ന്ന് അയല്‍ക്കാര്‍ ബന്ധുക്കളെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് ബന്ധുക്കളെത്തി വീടിനകത്ത് കയറി പരിശോധിച്ചതോടെയാണ് രണ്ടുപേരെയും മരിച്ചനിലയില്‍ കണ്ടത്. അംബിക തൂങ്ങിമരിച്ച നിലയിലും സരോജിനി കട്ടിലില്‍ മരിച്ച നിലയിലുമായിരുന്നു.

Signature-ad

പോലീസ് അന്വേഷണത്തിലാണ് ഭര്‍തൃമാതാവിനെ കൊലപ്പെടുത്തി അംബിക തൂങ്ങിമരിച്ചതാണെന്ന സൂചന ലഭിച്ചത്. സരോജിനിയുടെ കഴുത്തില്‍ തുണികൊണ്ട് മുറുക്കിയ അടയാളങ്ങള്‍ കണ്ടെത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: