തിരുവല്ല: പ്ലസ് ടു വിദ്യാര്‍ഥിനിയെ വീട്ടിലെ കിടപ്പുമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. തിരുമൂലപുരം ബാലികാമഠം ഹയര്‍ സെകന്‍ഡറി സ്കൂള്‍ വിദ്യാര്‍ഥിനി ആടുമ്പട കോളനിയില്‍ പുളിക്കപറമ്പില്‍ രതീഷ് ഭവനില്‍ ഗ്രീഷ്മ ദേവി (17) ആണ് മരിച്ചത്. ഞായറാഴ്ച ഉച്ച കഴിഞ്ഞ് രണ്ടരയോടെ ആയിരുന്നു സംഭവം.
പുളിക്കപറമ്പില്‍ രതീഷ് കുമാറിന്റെയും രഞ്ജുവിന്റെയും ഏക മകളാണ്. മറ്റൊരു മുറിയില്‍ ഉറങ്ങുകയായിരുന്ന മുത്തശ്ശി മുറിയില്‍ വന്നു നോക്കിയപ്പോഴാണ് ഗ്രീഷ്മയെ ഫാനില്‍ തൂങ്ങിയ നിലയില്‍ കണ്ടത്.
പിതാവ് രതീഷ് ജോലിക്ക് പോയിരുന്നു. മാതാവ് രഞ്ജു ഗള്‍ഫില്‍ ജോലിചെയ്യുകയാണ്. അമ്മൂമ്മമാരോടൊപ്പമാണ് കുട്ടിയുടെ താമസം. തിരുവല്ല പൊലീസ് സ്ഥലത്തെത്തി. അസ്വാഭാവിക മരണത്തിന് കേസെടുത്തു. മൃതദേഹം താലൂക്ക് ആശുപത്രി മോര്‍ച്ചറിലേക്ക് മാറ്റി.