CrimeNEWS

തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി ലോറികള്‍ തട്ടിക്കൊണ്ടുപോയ കേസ്; രണ്ടുപേര്‍ കൂടി അറസ്റ്റില്‍

കാസര്‍ഗോട്: മഞ്ചേശ്വരം കടമ്പാറില്‍ തോക്ക് ചൂണ്ടി ചെങ്കല്‍ ലോറികള്‍ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ രണ്ടുപേര്‍ കൂടി അറസ്റ്റില്‍. കുരുടപ്പദവിലെ ഹൈദരലി (28), ഉപ്പള കളായിയിലെ സയാഫ് (22) എന്നിവരാണ് പിടിയിലായത്. മഹാരാഷ്ട്ര നാസിക് മുകുന്ദനഗര്‍ സ്വദേശി രാകേഷ് കിഷോര്‍ (30), കുളൂര്‍ ചിഗുര്‍പദവിലെ മുഹമ്മദ് സഫ്വാന്‍ (28) എന്നിവരെ സംഭവം നടന്ന് മണിക്കൂറുകള്‍ക്കകം അറസ്റ്റ് ചെയ്തിരുന്നു. അനധികൃതമായി തോക്ക് കൈവശം വെക്കല്‍, വധശ്രമം, കവര്‍ച്ച എന്നിവയ്ക്കാണ് പോലീസ് കേസ് രജിസ്റ്റര്‍ചെയ്തിട്ടുള്ളത്. കാസര്‍കോട് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതി(രണ്ട്)യില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

ബുധനാഴ്ച വൈകിട്ട് മിയാപദവിലാണ് കാറിലും ബൈക്കിലുമായി എത്തിയ ആറംഗസംഘം തോക്ക് ചൂണ്ടി ലോറികള്‍ തട്ടിയെടുത്ത് കടന്നത്. കുരുടപ്പദവ് കൊമ്മംഗള ഭാഗത്തേക്കാണ് ലോറികളുമായി ഗുണ്ടാസംഘം പോയത്. ലോറിയിലുണ്ടായിരുന്നവരുടെ അരലക്ഷത്തോളം രൂപയും മൊബൈല്‍ ഫോണുകളും കവര്‍ന്നിരുന്നു. ഇത് തിരിച്ച് കിട്ടിയിട്ടില്ല.

Signature-ad

സംഘാംഗങ്ങളായ മിയാപ്പദവിലെ റഹീം (25), ഉപ്പള പത്വാടിയിലെ പല്ലന്‍ സിദ്ദിഖ് എന്ന സിദ്ദിഖ് (25) എന്നിവര്‍ക്കായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. കാറിലും ബൈക്കിലുമെത്തിയ ഗുണ്ടാസംഘത്തില്‍പ്പെട്ട കവര്‍ച്ചക്കാരെ അതിസാഹസികമായാണ് പോലീസ് പിടികൂടിയത്. കാര്‍ ലോറിക്ക് കുറുകെയിട്ടാണ് പ്രതികളിലൊരാളായ രാകേഷ് കിഷോര്‍ തോക്ക് ചൂണ്ടിയത്.

 

Back to top button
error: