LocalNEWS

ക​തി​രൂ​രി​ലെ ട്രാ​ൻ​സ്ജെ​ൻ​ഡ​ർ നി​ധീ​ഷി​നും മാ​താ​വി​നും ഇ​നി സ്വ​ന്തം വീ​ട്ടി​ൽ അ​ന്തി​യു​റ​ങ്ങാം

   ലൈ​ഫ്ഭ​വ​ന പ​ദ്ധ​തി​യി​ൽ ട്രാ​ൻ​സ്ജെ​ൻ​ഡ​റി​ന് സം​സ്ഥാ​ന​ത്ത് ആ​ദ്യ​മാ​യി നി​ർ​മി​ച്ച വീ​ട് കൈ​മാ​റി. ലൈ​ഫ് പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി ക​ണ്ണൂ​ർ ജി​ല്ല പ​ഞ്ചാ​യ​ത്തും ക​തി​രൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തും ചേ​ർ​ന്നാ​ണ് ക​തി​രൂ​ർ പ​ഞ്ചാ​യ​ത്തി​ലെ 26ാം വാ​ർ​ഡി​ൽ പ​റ​മ്പ​ത്ത് ഹൗ​സി​ങ് കോ​ള​നി​യി​ലു​ള്ള ട്രാ​ൻ​സ്ജെ​ൻ​ഡ​റാ​യ നി​ധീ​ഷി​നും മാ​താ​വി​നും പൊ​ന്ന്യം പ​റാം​കു​ന്നി​ൽ വീ​ട് നി​ർ​മി​ച്ചു ന​ൽ​കി​യ​ത്. മ​നോ​ഹ​ര​മാ​യി നി​ർ​മി​ച്ച ഒ​റ്റ​നി​ല വീ​ടി​ന്റെ താ​ക്കോ​ൽ നി​യ​മ​സ​ഭ സ്പീ​ക്ക​ർ എ.​എ​ൻ. ഷം​സീ​ർ നി​ധീ​ഷി​ന് ഇന്നലെ കൈ​മാ​റി.

ദ്രു​ത​ഗ​തി​യി​ലാ​ണ് വീ​ടി​ന്റെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യ​ത്. ട്രാ​ൻ​സ്ജെ​ൻ​ഡ​ർ വി​ഭാ​ഗ​ത്തി​ലെ വ്യ​ക്തി​ക്ക് ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ത്തി​ന് കീ​ഴി​ൽ സം​സ്ഥാ​ന​ത്ത് ആ​ദ്യ​മാ​യി നി​ർ​മി​ച്ച വീ​ടാ​ണി​ത്. ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് പി.​പി ദി​വ്യ​യാ​യി​രു​ന്നു വീ​ടി​ന് ത​റ​ക്ക​ല്ലി​ട്ട​ത്.

Signature-ad

ലൈ​ഫ് ഭ​വ​നപ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി ക​തി​രൂ​ർ പ​ഞ്ചാ​യ​ത്തി​ന്റെ മൂ​ന്ന് ല​ക്ഷ​വും ജി​ല്ല പ​ഞ്ചാ​യ​ത്തി​ന്റെ ഒ​രു ല​ക്ഷ​വും നാ​ട്ടു​കാ​രി​ൽ നി​ന്ന് സം​ഭാ​വ​ന​യാ​യി ല​ഭി​ച്ച ഒ​ന്ന​ര ല​ക്ഷ​വും ചേ​ർ​ത്താ​ണ് വീ​ട് നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യ​ത്. പ​ഞ്ചാ​യ​ത്ത് ന​ൽ​കി​യ മൂ​ന്ന് സെ​ന്റ് സ്ഥ​ല​ത്താ​ണ് വീ​ട്.

ട്രാ​ൻ​സ്ജെ​ൻ​ഡ​ർ ആ​യ​തി​നാ​ൽ കു​ടും​ബ​ത്തെ അ​ക​റ്റിനി​ർ​ത്തു​ന്ന സാ​ഹ​ച​ര്യ​മു​ണ്ടാ​യ​പ്പോ​ൾ യു​വാ​വും മാ​താ​വും ക​ണ്ണൂ​രി​ൽ വാ​ട​ക വീ​ട്ടി​ലേ​ക്ക് താ​മ​സം മാ​റ്റു​ക​യാ​യി​രു​ന്നു. ‘എ​നി​ക്കെ​ന്റെ മാതാവിനൊപ്പം ഒ​രു ദി​വ​സ​മെ​ങ്കി​ലും സ്വ​ന്തം വീ​ട്ടി​ൽ മ​ന:​സ​മാ​ധാ​ന​ത്തോ​ടെ ഉ​റ​ങ്ങ​ണം’ എന്ന നി​ധീ​ഷി​ന്റെ സ്വ​പ്ന​മാ​ണ് പ​ഞ്ചാ​യ​ത്തി​ന്റെ ക​രു​ത്തി​ൽ യാ​ഥാ​ർ​ഥ്യ​മാ​യ​ത്. ട്രാ​ൻ​സ്‌​ജെ​ൻ​ഡ​ർ ഭ​വ​ന​പ​ദ്ധ​തി​യി​ൽ ച​രി​ത്ര​ത്തി​ലേ​ക്കു​ള്ള ആ​ദ്യ ചു​വ​ടു​വെ​പ്പാ​ണി​ത്.

ട്രാ​ൻ​സ്ജെ​ൻ​ഡ​ർ വി​ഭാ​ഗ​ത്തി​ലു​ള്ള​വ​രു​ടെ ജീ​വി​ത​നി​ല​വാ​രം മെ​ച്ച​പ്പെ​ടു​ത്തു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ക​തി​രൂ​ർ പ​ഞ്ചാ​യ​ത്തി​ൽ ഭ​വ​ന​നി​ർ​മാ​ണ പ​ദ്ധ​തി​ക്ക് തു​ട​ക്കം കു​റി​ച്ച​ത്. ട്രാ​ൻ​സ്ജെ​ൻ​ഡ​ർ വി​ഭാ​ഗ​ത്തി​ൽ സാ​മ്പ​ത്തി​ക​മാ​യും സാ​മൂ​ഹി​ക​മാ​യും പ്ര​യാ​സ​പ്പെ​ടു​ന്ന​വ​ർ​ക്ക് ഭ​വ​നം ന​ൽ​കാ​മെ​ന്ന സ​ർ​ക്കാ​റി​ന്റെ പ്ര​ത്യേ​ക മാ​ർ​ഗ​നി​ർ​ദേ​ശ​വുംഇതിന് കാ​ര​ണ​മാ​യി.

ക​തി​രൂ​രി​ൽ നി​ധീ​ഷ​ട​ക്കം ട്രാ​ൻ​സ്ജെ​ൻ​ഡ​ർ വി​ഭാ​ഗ​ത്തി​ൽ​പെ​ട്ട ര​ണ്ട് വ്യ​ക്തി​ക​ളാ​ണു​ള്ള​ത്. കാ​ന്തി എ​ന്ന മ​റ്റൊ​രു വ്യ​ക്തി​ക്ക് പ​ഞ്ചാ​യ​ത്ത് ഫ​ണ്ട് ല​ഭ്യ​മാ​ണെ​ങ്കി​ൽ അ​ടു​ത്ത സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തി​ൽ സ്വ​ന്തം വീ​ട് നി​ർ​മി​ച്ച്ന​ൽ​കു​മെ​ന്നും സാ​മൂ​ഹി​ക​മാ​യി ഒ​റ്റ​പ്പെ​ട്ട​വ​ർ​ക്ക് ഇ​ത്ത​രം പ​ദ്ധ​തി​ക​ൾ ക​രു​ത്തേ​കു​മെ​ന്നും ഗ്രാമപ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് പി.​പി സ​നി​ൽ പ​റ​ഞ്ഞു.

Back to top button
error: