ഏറ്റുമാനൂർ: യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. ഏറ്റുമാനൂർ പേരൂർ വടക്കേ പുളിന്താനത്തു വീട്ടിൽ കൃഷ്ണൻ മകൻ അനിമോൻ (41) എന്നയാളെയാണ് ഏറ്റുമാനൂർ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞ ദിവസം വൈകിട്ടോടുകൂടി ഏറ്റുമാനൂർ കുരിശുപള്ളി ജംഗ്ഷന് സമീപത്ത് യുവാവുമായി വാക്കുതർക്കം ഉണ്ടാവുകയും, തുടർന്ന് യുവാവിനെ കയ്യിലിരുന്ന കോൺക്രീറ്റ് പണിക്ക് ഉപയോഗിക്കുന്ന വൈബ്രേറ്റർ കൊണ്ട് ആക്രമിക്കുകയുമായിരുന്നു.
പരാതിയെ തുടർന്ന് ഏറ്റുമാനൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു. ഏറ്റുമാനൂർ സ്റ്റേഷൻ എസ്.എച്ച്.ഓ പ്രസാദ് അബ്രഹാം വർഗീസ്, എസ്.ഐ. പ്രശോഭ്, ജിഷ്ണു, സി.പി.ഓ മാരായ സെയ്ഫുദ്ദീൻ, ഡെന്നി പി ജോയ്, പ്രവീൺ പി.നായർ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.