IndiaNEWS

യോഗി സര്‍ക്കാരിന്റെ ബുള്‍ഡോസര്‍ ഭരണത്തെ വിമര്‍ശിച്ച് ഗാനം; ഭോജ്പുരി ഗായികയ്ക്ക് നോട്ടീസ്

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥ് സര്‍ക്കാരിനെ വിമര്‍ശിച്ചു കൊണ്ട് ഗാനമൊരുക്കിയ ഭോജ്പുരി ഗായികയ്ക്ക് പോലീസ് നോട്ടീസ്. ഗായിക നേഹാ സിങ് റാത്തോഡിനാണ് പോലീസ് നോട്ടീസ് നല്‍കിയിരിക്കുന്നത്.

സര്‍ക്കാര്‍ ഭൂമി കൈയേറി എന്നാരോപിച്ച് വീട് പൊളിക്കാനെത്തിയ ഉദ്യോഗസ്ഥരുടെ മുമ്പില്‍ വെച്ച് അമ്മയും മകളും ആത്മഹത്യ ചെയ്തിരുന്നു. കാണ്‍പുരിലെ ദെഹത് ഗ്രാമത്തിലെ പ്രമീള ദീക്ഷിത് (45), മകള്‍ നേഹ (20) എന്നിവരായിരുന്നു ആത്മഹത്യ ചെയ്തത്. ഇതിന്റെ പശ്ചാത്തലത്തിലായിരുന്നു യോഗി സര്‍ക്കാരിനേയും ബുള്‍ഡോസര്‍ ഉപയോഗിച്ച് ഒഴിപ്പിക്കലിനേയും പ്രതിപാദിച്ചു കൊണ്ടുള്ള ഗാനം ട്വീറ്റ് ചെയ്തത്.

Signature-ad

സമൂഹത്തില്‍ തെറ്റിദ്ധാരണ പരത്തുന്ന തരത്തിലുള്ള പൊരുത്തക്കേടുണ്ടാക്കുന്നും ഭീതിപരത്തുന്ന ഉള്ളടക്കവുമാണ് ഗാനത്തില്‍ ഉള്ളതെന്ന് പോലീസ് ആരോപിച്ചതായി എന്‍.ഡി.ടി.വി. റിപ്പോര്‍ട്ട് ചെയ്യുന്നു. മൂന്ന് ദിവസത്തിനുള്ളില്‍ മറുപടി നല്‍കണമെന്നും നോട്ടീസില്‍ പറയുന്നു.

Back to top button
error: