CrimeNEWS

ബൈക്കിൻ്റെ നമ്പർ പ്ലേറ്റ് ഊരിമാറ്റിയ ശേഷം കറങ്ങി നടന്ന് കവർച്ച; 19കാരൻ പിടിയിൽ

കോഴിക്കോട്: കോഴിക്കോട് നഗരത്തിൽ ബൈക്കിൽ കറങ്ങി നടന്ന് മോഷണം പതിവാക്കിയ യുവാവിനെ പൊലീസ് തന്ത്രപരമായി പിടികൂടി. കോഴിക്കോട് കല്ലായി സ്വദേശിയായ ഡനിയാസ് ഹംറാസ് കെ.എം.(19)നെ ആണ് നടക്കാവ് ഇൻസ്പെക്ടർ പി.കെ.ജിജീഷും സംഘവും അറസ്റ്റ് ചെയ്തത്. ബൈക്കിൻ്റെ നമ്പർ പ്ലേറ്റ് ഊരിമാറ്റിയ ശേഷം കറങ്ങി നടന്ന് കവർച്ച നടത്തുകയാണ് ഹംറാസിൻറെ രീതി.

യാത്രക്കാർ കുറവുള്ള റോഡുകൾ തെരഞ്ഞെടുത്താണ് ഹംറാസ് മോഷണം നടത്തുന്നത്. ആളില്ലാത്ത റോഡിലൂടെ ബൈക്കിൻറെ നമ്പർ പ്ലേയിറ്റ് ഊരി മാറ്റിയ ശേഷം കറങ്ങും. അുത്തിടെ പ്രതി ഒറ്റക്ക് നന്നുപോവുകയായിരുന്ന കുട്ടിയുടെ കൈയ്യിൽ നിന്നും മൊബൈൽ ഫോൺ തട്ടിയെടുത്തിരുന്നു. ഈ കേസിലെ അന്വേഷണത്തിനിടെയാണ് കഴിഞ്ഞ ദിവസം പൊലീസിൻറെ പിടിയിലാകുന്നത്.

Signature-ad

റോഡിലൂടെ നടന്ന് പോകുന്ന കുട്ടിയോട് നടക്കാവ് ഭാഗത്തേക്കുള്ള വഴി ചോദിച്ച ശേഷം ഹംറാസ് കുറച്ച് ദൂരം മുന്നോട്ട് പോയി തിരിച്ച് വന്നു. കുട്ടിയുടെ അടുത്ത് വണ്ടി നിർത്തി കൈവശം ഉണ്ടായിരുന്ന മൊബൈൽ ഫോൺ തട്ടിപ്പറിച്ച് ബൈക്കിൽ കടന്ന് കളയുകയായിരുന്നു. സംഭവത്തിൽ നടക്കാവ് പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരുകയായിരുന്നു.നിരവധി സി.സി.ടി.വി.ദ്യശ്യങ്ങൾ പരിശോധിച്ചും, സൈബർ സെല്ലിൻ്റെ സഹായത്തോടെയുമാണ് നടക്കാവ് പൊലീസ് ഡനിയാസ് ഹംറാസിനെ പിടികൂിയത്.

കോഴിക്കോട് ജെ.എഫ്.സി.എം.കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻ്റ് ചെയ്തു.. നടക്കാവ് സബ് ഇൻസ്പെക്ടർമാരായ കൈലാസ് നാഥ് എസ് ബി, ബിനു മോഹൻ, എ.എസ്.ഐ ശശികുമാർ പി.കെ., സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ എം.വി.ശ്രീകാന്ത്, ഹരീഷ് കുമാർ സി, ലെനീഷ് പി.കെ, ജിത്തു വി.കെ. എന്നിവരാണ് പ്രതിയെ പിടിച്ച അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Back to top button
error: