LIFEMovie

കേരളത്തിലും ബോക്സ് ഓഫീസ് കിംഗ്! പഠാൻ ഇതുവരെ നേടിയത്

റെക്കാലമായി ബോളിവുഡ് ആഗ്രഹിച്ചിരുന്ന ഒരു വിജയം നൽകിയിരിക്കുകയാണ് ഷാരൂഖ് ഖാൻ ചിത്രം പഠാൻ. റിപബ്ലിക് റിലീസ് ആയി എത്തിയ ചിത്രത്തിൻറെ റിലീസ് ജനുവരി 25 ന് ആയിരുന്നു. നാല് വർഷത്തെ ഇടവേളയ്ക്കു ശേഷമെത്തുന്ന ഷാരൂഖ് ഖാൻ ചിത്രം എന്ന യുഎസ്‍പിയുമായി എത്തിയ പഠാൻ റിലീസ് ദിനത്തിൽ തന്നെ വൻ വിജയം നേടുമെന്ന് ഉറപ്പായിരുന്നു. തിയറ്ററുകളിലെ പ്രേക്ഷകരുടെ ആഘോഷം അത്തരത്തിലായിരുന്നു. മൌത്ത് പബ്ലിസിറ്റി പ്രവഹിച്ചതോടെ ഹിന്ദി സിനിമയുടെ ബോക്സ് ഓഫീസ് ചരിത്രത്തിലേക്കും ഇടംപിടിച്ചിരിക്കുകയാണ് ചിത്രം. ഒരു ബോളിവുഡ് ചിത്രം ആദ്യമായാണ് ഇന്ത്യൻ നെറ്റ് കളക്ഷനിൽ 500 കോടി കടക്കുന്നത്. ഇപ്പോഴിതാ ചിത്രം കേരളത്തിൽ ഇതുവരെ നേടിയ കണക്കുകൾ പുറത്തെത്തുകയാണ്.

മികച്ച ഇനിഷ്യൽ നേടിയ ചിത്രത്തിന് കേരളത്തിൽ ഇപ്പോഴും പ്രേക്ഷകരുണ്ട്. ചിത്രം 23 ദിവസം കൊണ്ട് ഇവിടെ നിന്ന് നേടിയത് 12.95 കോടിയാണെന്ന് ബോക്സ് ഓഫീസ് ട്രാക്കർമാരായ ഫോറം കേരളം അറിയിക്കുന്നു. ഒരു ബോളിവുഡ് ചിത്രത്തെ സംബന്ധിച്ച് കേരളത്തിലെ മികച്ച കളക്ഷനാണ് ഇത്. അതേസമയം ഹിന്ദിക്ക് പുറമെ പഠാൻറെ തമിഴ്, തെലുങ്ക് പതിപ്പുകൾ കൂടി ചേർന്ന് 502.45 കോടിയാണ് ഇതുവരെ നേടിയിരിക്കുന്നത്. വിദേശ മാർക്കറ്റുകളിലും വൻ പ്രതികരണം നേടിയ ചിത്രം അവിടങ്ങളിൽ നിന്ന് ഇതുവരെ നേടിയത് 44.5 മില്യൺ ഡോളർ ആണ്. ഇന്ത്യൻ രൂപയിലേക്ക് മാറ്റുമ്പോൾ 365 കോടി. ഇതുകൂടി ചേർത്ത് ചിത്രം ആകെ നേടിയ ആഗോള ഗ്രോസ് 118.38 മില്യൺ ആണ്. അതായത് 970 കോടി രൂപ. നിർമ്മാതാക്കളായ യഷ് രാജ് ഫിലിംസ് തന്നെ അറിയിച്ചിരിക്കുന്ന കണക്കുകളാണ് ഇവ.

Signature-ad

2018 ൽ പുറത്തിറങ്ങിയ സീറോയ്ക്കു ശേഷം ഷാരൂഖ് ഖാൻ നായകനായെത്തുന്ന ചിത്രമാണിത്. സലാം നമസ്തേ, അഞ്ജാന അഞ്ജാനി, ബാംഗ് ബാംഗ്, വാർ ഒക്കെ ഒരുക്കിയ സിദ്ധാർഥ് ആനന്ദ് ആണ് സംവിധായകൻ. ദീപിക പദുകോൺ നായികയാവുന്ന ചിത്രത്തിൽ ജോൺ എബ്രഹാം മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഡിംപിൾ കപാഡിയ, ഷാജി ചൗധരി, ഗൗതം, അഷുതോഷ് റാണ തുടങ്ങിയവരും അഭിനയിക്കുന്നു. ആക്ഷൻ രംഗങ്ങൾക്ക് ഏറെ പ്രാധാന്യമുള്ള ചിത്രത്തിനു വേണ്ടി ഷാരൂഖ് ഏറെ തയ്യാറെടുപ്പുകൾ നടത്തിയിരുന്നു.

Back to top button
error: