CrimeNEWS

വിവാഹഭ്യര്‍ത്ഥന നിരസിച്ചു, കടം തന്ന പണം തിരികെ ചോദിച്ചു; ബെംഗളൂരുവില്‍ അധ്യാപികയെ കുത്തിക്കൊലപ്പെടുത്തിയത് കുടുംബസുഹൃത്ത്

ബെംഗളൂരു: ബെംഗളൂരുവിൽ അധ്യാപികയെ കുത്തിക്കൊലപ്പെടുത്തിയത് കുടുംബസുഹൃത്താണെന്ന് പൊലീസ്. ശാന്തിനഗറിലെ നഞ്ചപ്പ സർക്കിളിലെ വീട്ടിൽ അധ്യാപിക കൗസർ മുബീനെ കൊലപ്പെടുത്തിയ കേസിൽ കുടുംബസുഹൃത്തിനെ പൊലീസ് അറസ്റ്റ് ചെയ്തു. മാണ്ഡ്യ സ്വദേശിയായ നദീം പാഷ (35) ആണ് പൊലീസ് പിടികൂടിയത്. കൗസർ മുബീൻറെ കുടുംബവുമായി വളരെ അടുത്ത ബന്ധം പുലർ‌ത്തിയിരുന്ന ആളാണ് നദീം പാഷയെന്ന് പാലീസ് പറഞ്ഞു.

അധ്യാപികയായിരുന്ന കൗസർ മുബീനോട് നദീം വിവാഹഭ്യർത്ഥന നടത്തിയിരുന്നു. എന്നാൽ ഇത് കൌസർ നിരസിച്ചു. കൂടാതെ കൗസർ മുബീയും നദീം പാഷയും തമ്മിൽ സാമ്പത്തിക ഇടപാടുകളും ഉണ്ടായിരുന്നു. കടം കൊടുത്ത പണം മുമീന തിരികെ ചോദിച്ചതും നദീമിനെ പ്രകോപിപ്പിച്ചു. തുടർന്നാണ് ഇയാൾ ആളില്ലാത്ത തക്കം നോക്കി അധ്യാപികയെ വീട്ടിൽ കയറി കുത്തിക്കൊലപ്പെടുത്തിയതെന്ന് ശആന്തിനഗർ പൊലീസ് പറയുന്നു.

Signature-ad

കഴിഞ്ഞ തിങ്കളാഴ്ച വൈകിട്ടോടെയാണ് കൗസർ മുബീനെ വീട്ടിൽ കുത്തേറ്റ് ചേരയിൽ കുളിച്ച് മരിച്ചനിലയിൽ കണ്ടെത്തിയത്. വിവാഹമോചിതയായ ഇവർ വീട്ടിൽ മകൾക്കൊപ്പമായിരുന്നു താമസം. സംഭവം നടക്കുമ്പോൾ മകൾ സ്‌കൂളിലായിരുന്നു. അതിക്രമിച്ചുകയറിയതിന്റെ ലക്ഷണങ്ങളൊന്നും വീട്ടിൽ ഉണ്ടായിരുന്നുമില്ല. ഇതോടെ ഇവരുമായി അടുത്ത ബന്ധമുള്ളയാളാണ് കൊലയാളിയെന്നും ആരുമില്ലെന്ന് മനസിലാക്കിയാണ് പ്രതി വീട്ടിലെത്തിയതെന്നും പൊലീസ് സംശയിച്ചിരുന്നു.

തുടർന്ന് വീട്ടിൽ സ്ഥിരമായി വന്നിരുന്നവരെ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം നടത്തി. ഇതോടെയാണ് സംശയം നദീം പാഷയിലേക്കെത്തിയത്. നദീം കൗസർ മുബീനെ വിവാഹംകഴിക്കാൻ താത്പര്യം പ്രകടിപ്പിച്ചിരുന്നുവെന്ന് ബന്ധുക്കളും സുഹൃത്തുക്കളും നൽകിയ മൊഴിയാണ് പൊലീസിന് തുമ്പായത്. കൗസർ മുബീനും ഇവരുടെ മാതാപിതാക്കൾക്കും നദീമുമായുള്ള ബന്ധത്തിൽ താത്പര്യമുണ്ടായിരുന്നില്ല. ഒരുലക്ഷത്തോളം രൂപ നദീം കൗസർ മുബീനിൽനിന്ന് കടംവാങ്ങിയിരുന്നു. ഈ പണം കൗസർമുബീൻ അടുത്തിടെ തിരിച്ച് ചോദിച്ചു. വിവാഹ അഭ്യർത്ഥന നിരസിച്ചതും പണം തിരികെ ചോദിച്ചതും നദീമിനെ പ്രകോപിതനാക്കി. തിങ്കളാഴ്ച കൌസറിൻറ വീട്ടിലെത്തിയ നദീം ഇതിനെ ചൊല്ലി വഴക്കുണ്ടാക്കി. തർക്കത്തിനിടെ നദീം പാഷ കത്തിയുപയോഗിച്ച് കൗസർ മുബീനെ കുത്തി വീഴ്ത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

Back to top button
error: