ജോലി ഇല്ലാത്തതിനാൽ പ്രണയം തുറന്നു പറയാനാകുന്നില്ല, ഈ വാലന്റെൻ ദിനത്തിലും സിംഗിൾ ആണ്, സഹായിക്കണം; ബിഹാർ ഉപമുഖ്യമന്ത്രിക്കു കത്തയച്ച് യുവതി !
പട്ന: ജോലി ഇല്ലാത്തതിനാൽ പ്രണയം തുറന്നു പറയാനാകുന്നില്ലെന്നും സഹായിക്കണമെന്നും അഭ്യർത്ഥിച്ച് ബിഹാർ ഉപമുഖ്യമന്ത്രിക്കു കത്തയച്ച് യുവതി ! ബിഹാർ സ്വദേശിയായ പിങ്കി എന്ന യുവതിയാണ് ഉപമുഖ്യമന്ത്രി തേജസ്വി യാദവിന് കത്ത് എഴുതിയത്. ജോലി ഇല്ലാത്തതിനാൽ തന്റെ വൺസൈഡ് പ്രണയം പറയാനാവാത്തതിന്റെ ദുഃഖത്തിലാണ് കത്ത്. ജോലി നേടാൻ തേജസ്വിയോട് യുവതി സഹായവും അഭ്യർത്ഥിച്ചിട്ടുണ്ട്. എഴുത്തുകാരനായ പ്രഭാത് ബാന്ധുല്യയെ താന്‍ നാല് വര്‍ഷമായി പ്രണയിക്കുകയാണെന്നാണ് യുവതി പറയുന്നത്. ജോലി കിട്ടിയില്ലെങ്കിൽ പ്രഭാത് മറ്റാരെയെങ്കിലും വിവാഹം ചെയ്യുമെന്നും പിങ്കി കത്തിൽ കുറിച്ചു.
പിങ്കിയുടെ കത്ത് ഇങ്ങനെ:
ഈ വര്‍ഷവും സിംഗിളായി തന്നെ വാലന്റൈന്‍സ് ദിനം കടന്നുപോകും. ഞാന്‍ പരീക്ഷയ്ക്കായി തയാറെടുക്കുമ്പോള്‍ അച്ഛന്‍ വിവാഹത്തിനുള്ള തയാറെടുപ്പ് നടത്തുകയാണ്. ഇതെല്ലാം ചിന്തിച്ച് ഞാന്‍ മാനസിക സമ്മര്‍ദ്ദത്തിലാവുകയാണ്. ഏറെ പ്രതീക്ഷയോടെയാണ് ഞാന്‍ ഈ കത്ത് എഴുതുന്നത്. ഒരു ജോലി ലഭിക്കാന്‍ എന്നെ സഹായിക്കൂ. അല്ലെങ്കില്‍ പ്രഭാത് മറ്റാരെയെങ്കിലും വിവാഹം കഴിക്കും. ജോലിയില്ലാതെ എന്റെ പ്രണയത്തിൽ എന്തു ചെയ്യാനാവും”
കത്ത് വൈറലായതോടെ മറുപടിയുമായി പ്രഭാത് കൂടി രംഗത്തെത്തി. ‘പിങ്കിയാണ് എന്നെ പ്രശ്‌സതനാക്കിയത്. ഒരുപാട് നന്ദിയുണ്ട്. ഞാന്‍ തേജസ്വി യാദവിനെ കാണാന്‍ ശ്രമിക്കുന്നുണ്ട്. അദ്ദേഹവുമായി ഈ വിഷയം വിശദമായി സംസാരിക്കാം.’ പ്രഭാത് ട്വീറ്റില്‍ പറയുന്നു. എന്നാല്‍ ഈ കത്തിന്റെ യഥാര്‍ഥ ഉറവിടവും പശ്ചാത്തലവും വ്യക്തമല്ല. മേല്‍വിലാസത്തില്‍ പറയുന്നതുപോലെ പിങ്കി ആണ് കത്ത് എഴുതിയത് എന്നതിനും ഔദ്യോഗിക സ്ഥിരീകരണങ്ങളില്ല.