CrimeKeralaNEWS

കേരളത്തിലാകെ 2,434 മയക്കുമരുന്ന് ഇടപാടുകാരെന്ന് എക്സൈസ്; പട്ടികയിൽ മുന്നിൽ കണ്ണൂർ

തിരുവനന്തപുരം: ഗുണ്ടാ ലിസ്റ്റ് പോലീസ് പുറത്തുവിട്ടതിന് പിന്നാലെ സംസ്ഥാനത്തെ മയക്കുമരുന്ന് ഇടപാടുകാരുടെ വിവരങ്ങൾ എക്സൈസ് വകുപ്പും പുറത്തുവിട്ടു. കേരളത്തില്‍ വര്‍ദ്ധിച്ചുവരുന്ന നാര്‍ക്കോട്ടിക് ഡ്രഗ്സ് ആന്‍ഡ് സൈക്കോട്രോപിക് സബ്സ്റ്റന്‍സസ് (എന്‍ഡിപിഎസ്) കേസുകള്‍ കണക്കിലെടുത്താണ് 2,434 മയക്കുമരുന്ന് ഇടപാടുകാരുടെ പേരുകളുള്ള പട്ടിക തയ്യാറാക്കിയത്. ‘ഒന്നിലധികം തവണ മയക്കുമരുന്ന് കേസുകളില്‍ ഉള്‍പ്പെട്ടവര്‍ക്ക് പ്രതിരോധ തടങ്കല്‍ ഏര്‍പ്പെടുത്തുന്നത് ഉള്‍പ്പെടെയുള്ള കര്‍ശന നടപടികള്‍ വകുപ്പ് ആരംഭിച്ചിട്ടുണ്ട്.

412 മയക്കുമരുന്ന് ഇടപാടുകാർ ഉള്ള കണ്ണൂരാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ളത്. 376 പേരുമായി എറണാകുളം ജില്ല രണ്ടാം സ്ഥാനത്താണ്. പാലക്കാട് 316, തൃശ്ശൂര്‍ 302, ഇടുക്കി 161, ആലപ്പുഴ 155, കോട്ടയം 151, മലപ്പുറത്ത് 130, തിരുവനന്തപുരം 117, കോഴിക്കോട് 109, വയനാട് 70, കൊല്ലം- പത്തനംതിട്ട എന്നീ ജില്ലകളിലായി 62 എന്നിങ്ങനെയാണ് മറ്റ് ജില്ലകളിലെ കണക്കുകള്‍. ഇതില്‍ ഏറ്റവും കുറവ് മയക്കുമരുന്ന് ഇടപാടുകാരുള്ളത് കാസര്‍ഗോഡാണ്, 11 പേരാണ് ഇവിടെനിന്ന് ലിസ്റ്റിൽ ഉൾപ്പെട്ടിരിക്കുന്നത്. അതേസമയം, എക്സൈസിന്റെ കണക്ക് അപൂർണമാണെന്നും തട്ടിക്കൂട്ടിയുണ്ടാക്കിയതാണെന്നും ആരോപണമുയർന്നിട്ടുണ്ട്.

Signature-ad

ഒന്നിലധികം തവണ എന്‍ഡിപിഎസ് കേസുകളില്‍ പിടിയിലാകപ്പെട്ട ആളുകളെയാണ് പട്ടികയില്‍ ചേര്‍ത്തത്. കൂടുതല്‍ മയക്കുമരുന്ന് വ്യാപാര പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നത് തടയാന്‍ ഇവരെ നിരന്തരം നിരീക്ഷിക്കുമെന്ന് അധികൃതര്‍ പറഞ്ഞു. അതേസമയം, എന്‍ഡിപിഎസ് കേസുകളില്‍ അറസ്റ്റിലായവരില്‍ നിന്നും ജയില്‍ മോചിതരായവരില്‍ നിന്നും ഇനി മയക്കുമരുന്ന് വ്യാപാര പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നില്ലെന്ന് ഉറപ്പാക്കുന്ന രേഖാമൂലമുള്ള കരാറും വാങ്ങും.

Back to top button
error: