LocalNEWS

ഒരു പൂവന്‍ കോഴിക്ക് 34000 രൂപ, കണ്ണൂര്‍ ഇരിട്ടിയിലെ ഉത്സവ പറമ്പിൽ നടന്ന ലേലത്തിൽ പൂവന്‍ കോഴിക്ക് പൊന്നിൻ വില

ഇരിട്ടിക്കടുത്ത് പെരുമ്പറമ്പ് പുതിയ ഭഗവതി ക്ഷേത്രത്തിലെ തിറയോടനുബന്ധിച്ച്‌ നടത്തിയ ലേലത്തിൽ ഒരു പൂവന്‍ കോഴിയെ വാങ്ങിയത് അവിശ്വസിനീയമായ വിലയ്ക്ക്…. 34000 രൂപയ്ക്ക്…!

രണ്ട് മണിക്കൂറിലേറെ നീണ്ട വീറും വാശിയും നിറഞ്ഞ ലേലത്തിൽ പൂവന്‍ കോഴി താരമായി. 10രൂപയില്‍ തുടങ്ങിയ ലേലം വിളി ആവേശവും വാശിയും അണപൊട്ടിയതോടെ 20000ത്തില്‍ എത്തി.

Signature-ad

പിന്നീടുള്ള ലേലം വിളിക്ക് സംഘാടകര്‍ 1000 രൂപ വീതമെന്ന് നിശ്ചയിച്ചു. എന്നിട്ടും വിട്ടുകൊടുക്കാനാകാതെ വാശിയോടെ ആളുകള്‍ സംഘങ്ങളായി രംഗത്തെത്തുകയായിരുന്നു.

ഇളന്നീര്‍ എഫ്.ബി കൂട്ടായ്മയാണ് നാലു കിലോ വരുന്ന പൂവ്വന്‍ കോഴിയെ 34,000 രൂപ നല്‍കി സ്വന്തമാക്കിയത്. പി അശോകന്‍, വി കെ സുനീഷ്, വി പി മഹേഷ്, കെ ശരത്, എം ഷിനോജ്, എം പ്രമോദ് എന്നിവരുടെ നേതൃത്വത്തിലാണ് ലേലം നടന്നത്. 34,000 രൂപയ്ക്ക് കോഴിയെ വിൽക്കുന്നത് ആദ്യമായിട്ടാണെന്ന് ഉത്സവ കമ്മിറ്റി ഭാരവാഹികള്‍ പറഞ്ഞു.

ലേലം തുടങ്ങുന്ന സമയത്ത് കുറച്ച്‌ കാണികള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ എങ്കിലും ലേലം വാശിയേറിയതോടെ നാട്ടുകാര്‍ ഉള്‍പ്പെടെയുള്ളവര്‍ ആവേശപൂർവ്വം കൂട്ടത്തോടെ എത്തി ചേർന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: