IndiaNEWS

ഉത്തർപ്രദേശിൽ വീടിന് തീപിടിച്ചു, ഉറങ്ങിക്കിടന്നിരുന്ന മൂന്നു വയസുകാരിക്ക് ദാരുണാന്ത്യം, നാട്ടുകാരുടെ രക്ഷാപ്രവർത്തനവും വിഫലമായി

ലഖ്‌നൗ: ഉത്തർപ്രദേശിൽ വീടിന്റെ മേൽക്കൂരയ്ക്ക് തീപിടിച്ചതിനെ തുടർന്ന്, ഉറങ്ങിക്കിടക്കുകയായിരുന്ന മൂന്ന് വയസുകാരിക്കു ദാരുണാന്ത്യം. ഇന്ന് രാവിലെയായിരുന്നു സംഭവം. ബഹാദൂർപൂരിലെ രാംബാബു എന്ന വ്യക്തിയുടെ ഓല മേഞ്ഞ വീടിനാണ് തീപിടിച്ചത്. സംഭവമറിഞ്ഞ് നാട്ടുകാരും ബന്ധുക്കളും ഓടിയെത്തി രക്ഷപ്രവർത്തനം നടത്തിയെങ്കിലും കുട്ടിയെ രക്ഷിക്കാനായില്ല.

വീടിനുള്ളിൽ ഉറങ്ങിക്കിടന്ന കുട്ടിയുടെ മുകളിലേക്ക് തീപിടിച്ച മേൽക്കൂര വന്നു വീഴുകയായിരുന്നു. തീ പടരുന്നത് കണ്ട് നാട്ടുകാരും ബന്ധുക്കളും ഓടിയെത്തിയെങ്കിലും അപ്പോഴേക്കും കുട്ടി മരിച്ചിരുന്നുവെന്ന് പൊലീസ് അറിയിച്ചു. വീടിന് സമീപം കെട്ടിയിട്ടിരുന്ന പശുവും പൊള്ളലേറ്റു ചത്തു. തീ പടരുന്ന സമയത്ത് വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ലെന്ന് പൊലീസ് വ്യക്തമാക്കി. അതേസമയം, വീടിന്റെ മേൽക്കൂരയിൽ എങ്ങനെ തീ പടർന്നു എന്നത് വ്യക്തമല്ല. വീട്ടിനുളളിൽ തീ പിടിച്ച ശേഷം മേൽക്കൂരയിലേക്ക് പടർന്നതാകാനാണ് സാധ്യതയെന്നു പോലീസ് പറയുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Back to top button
error: