മഞ്ഞിനിക്കര: മോര് ഇഗ്നാത്തിയോസ് ഏലിയാസ് തൃതീയന്‍ പാത്രിയര്‍ക്കീസ് ബാവായുടെ 91-ാമത് ദുഖ്റോനോ പെരുന്നാളിന് മഞ്ഞിനിക്കര കബറിങ്കല്‍ കൊടിയേറ്റി. ഇന്നലെ രാവിലെ 10 ന് ദയറാ പളളിയിലെ വിശുദ്ധ മൂന്നിമേല്‍ കുര്‍ബാനയ്ക്ക് ശേഷം ഗീവര്‍ഗീസ് മോര് അത്താനാസ്യോസ്, യൂഹാനോന്‍ മോര് മിലിത്തിയോസ്, മാത്യൂസ് മോര് തേവോദോസ്യോസ് എന്നീ മെത്രാപ്പോലീത്തമാരുടെ നേതൃത്വത്തിലാണ് കൊടിയേറ്റ് നടത്തിയത്.
ഇന്ത്യയിലും, വിദേശത്തുമുള്ള എല്ലാ യാക്കോബായ സുറിയാനി സഭയുടെ പള്ളികളിലും കൊടിയേറി. വൈകിട്ട് ആറിന് കബറിങ്കല്‍ നിന്നും പ്രാര്‍ഥിച്ച് കൊണ്ട് വന്ന കൊടി ഓമല്ലൂര്‍ കുരിശടിയില്‍ ഗീവര്‍ഗീസ് മോര് അത്താനാസ്യോസ് മെത്രാപ്പോലീത്ത ഉയര്‍ത്തി. ഗബ്രിയേല്‍ റമ്പാന്, ബേസില്‍ റമ്പാന്, ഫാ. റോബി ആര്യാടന് പറമ്പില്‍, ബോബി ജി. വര്‍ഗീസ്, ഫാ. ഗീവര്‍ഗീസ് ബ്ലാഹേത്ത്, ഓമല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ജോണ്സണ് വിളവിനാല്‍ എന്നിവര്‍ പങ്കെടുത്തു.
11 നാണ് തീര്‍ഥാടക സംഗമം. 12 ന് പ്രധാന പെരുന്നാള്‍ നടത്തും. മലങ്കരയിലെ വിവിധ സ്ഥലങ്ങളില്‍ നിന്നും തീര്‍ഥാടകര്‍ കാല്‍നടയായി യാത്ര ആരംഭിച്ചു. ഒരാഴ്ച നീണ്ടു നില്ക്കുന്ന യാത്രകള്‍ 11 ന് പരിശുദ്ധ ഏലിയാസ് ബാവായുടെ കബറിങ്കല്‍ എത്തിച്ചേരും. കണ്ണൂരിലെ കേളകം, വയനാട്ടിലെ മീനങ്ങാടി എന്നിവിടങ്ങളില്‍ നിന്നുമാണ് വടക്കന്‍ മേഖല തീര്‍ത്ഥയാത്രയുടെ തുടക്കം കുറിച്ചത്. നിരവധി പള്ളികളില്‍ നിന്നും രഥങ്ങള്‍ ഒരുക്കിയാണ് തീര്ഥയാത്രകള് ആരംഭിക്കുന്നത്.
കോവിഡ് മഹാമാരിക്ക് ശേഷം നടത്തുന്ന പെരുനാളില്‍ തീര്‍ഥാടകരുടെ തിരക്ക് വര്‍ധിക്കും എന്നാണ് കണക്കാക്കുന്നത്. ഇതിനു വേണ്ടിയുള്ള സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്ന് പെരുന്നാള്‍ കമ്മിറ്റി ചെയര്‍മാനും ദയറാ തലവനുമായ ഗീവര്‍ഗീസ് മോര് അത്താനാസ്യോസ് മെത്രാപ്പോലീത്ത അറിയിച്ചു.
ഇന്ന് മുതല്‍ എട്ടു വരെ കണ്വന്ഷന് നടക്കും. ഇന്ന് രാത്രി ഏഴിന് മോര് മിലിത്തിയോസ് യൂഹാനോന്‍ മെത്രാപ്പോലിത്ത ഉദ്ഘാടനം ചെയ്യും. നാളെ രാവിലെ 9.30 ന് തുമ്പമണ്‍ ഭദ്രാസന വനിതാസമാജത്തിന്റെ ധ്യാനയോഗം മോര് മിലിത്തിയോസ് യൂഹാനോന്‍ മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യും.
എട്ടിന് വൈകിട്ട് ആറിന് ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം പത്തനംതിട്ട ജില്ലാ കലക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ നിര്‍വഹിക്കും.
10 ന് വൈകിട്ട് മൂന്നിന് കാല്‍നട തീര്‍ത്ഥയാത്രാ സംഘങ്ങളെ ഓമല്ലൂര്‍ കുരിശിങ്കല്‍ സ്വീകരിച്ച് കബറിങ്കലേക്ക് വരവേല്‍ക്കും.വൈകിട്ട് ആറിന് നടക്കുന്ന പൊതു സമ്മേളനം പാത്രിയാര്‍ക്കീസ് ബാവായുടെ പ്രതിനിധി ഉദ്ഘാടനം ചെയ്യും. ശ്രേഷ്ഠ കാതോലിക്കാ ആബൂന്‍ മോര് ബസേലിയോസ് തോമസ് പ്രഥമന്‍ ബാവാ അധ്യക്ഷത വഹിക്കും. മോര് ഗ്രീഗോറിയോസ് ജോസഫ് മെത്രാപ്പോലീത്ത അനുഗ്രഹ പ്രഭാഷണം നടത്തും. സമ്മേളനാനന്തരം തീര്‍ത്ഥയാത്ര സംഘത്തിന്റെ ആഭിമുഖ്യത്തില്‍ കബറിങ്കല്‍ അഖണ്ഡ പ്രാര്‍ത്ഥന. 11 ന് പുലര്‍ച്ചെ മൂന്നിന് മോര് സ്തേഫാനോസ് കത്തീഡ്രലില്‍ മോര് മിലിത്തിയോസ് യൂഹാനോന്‍ മെത്രാപ്പോലീത്തയുടെ കാര്മികത്വത്തില്കുര്ബ്ബാനയും ദയറാ കത്തീഡ്രലില്‍ 5.15 ന് പ്രാര്‍ത്ഥനയും, 5.45ന് മോര് ഗ്രീഗോറിയോസ് ജോസഫ് മെത്രാപ്പോലീത്ത, മോര് അന്തീമോസ് മാത്യൂസ് മെത്രാപ്പോലീത്ത, മോര് ക്രിസ്തോഫോറാസ് മര്‍ക്കോസ് മെത്രാപ്പോലീത്ത എന്നിവരുടെ കാര്‍മ്മികത്വത്തില്‍ മൂന്നില്‍ കുര്‍ബാന. രാവിലെ 8.30ന് പാത്രിയര്‍ക്കീസ് ബാവായുടെ ശ്ലൈഹിക പ്രതിനിധി മോര് യാക്കൂബ് ബബാവിയുടെ കാര്‍മ്മികത്വത്തില്‍ വിശുദ്ധ കുര്‍ബാന. 10.30ന് സമാപന റാസ, നേര്‍ച്ച വിളമ്പ്.