CrimeNEWS

ഗുണ്ടകളെയും ക്രിമിനലുകളെയും പൂട്ടാൻ പോലീസിന്റെ “ഓപ്പറേഷൻ ആഗ്”; ഏഴ് ജില്ലകളിലായി 1041 പേർ പിടിയിൽ

തിരുവനന്തപുരം: സംസ്ഥാനത്തെ ഗുണ്ടകളെയും ക്രിമിനലുകളെയും പൂട്ടാൻ പോലീസിന്റെ “ഓപ്പറേഷൻ ആഗ്”; ഏഴ് ജില്ലകളിലായി 1041 പേരെ പിടികൂടി. തിരുവന്തപുരത്ത് മാത്രം 297 പേരാണ് പിടിയിലായത്. പാലക്കാട് 137, കൊച്ചി 49, മലപ്പുറം 53, തൃശൂര്‍ 68, കോഴിക്കോട് 147 എന്നിങ്ങനെ നീളുന്നു കരുതല്‍ തടങ്കലില്‍ ഉള്ളവര്‍. അറസ്റ്റിലായവരില്‍ 18 വാറണ്ട് പ്രതികളും ഉള്‍പ്പെടുന്നു.

ഗുണ്ടകള്‍ക്കും ക്രിമിനലുകള്‍ക്കുമെതിരെ കര്‍ശന നടപടി സ്വീകരിച്ച് ക്രമസമാധാന നില മെച്ചപ്പെടുത്താന്‍ ലക്ഷ്യമിട്ടാണ് ഇന്നലെ മുതല്‍ ഓപ്പറേഷന്‍ ആഗ് ആരംഭിച്ചത്. കോഴിക്കോട്ട് നഗരപരിധിയില്‍ കൂട്ട അറസ്റ്റ് നടന്നു. എട്ട് സ്ഥിരം കുറ്റവാളികളും പിടികിട്ടാപുള്ളികളും അടക്കം 69 പേരെ അറസ്റ്റ് ചെയ്തു.

Signature-ad

സംസ്ഥാന വ്യാപകമായി ഗുണ്ടകള്‍ക്കെതിരെയുള്ള നടപടിയുടെ ഭാഗമാണ് കോഴിക്കോട്ടും വ്യാപക പരിശോധന നടന്നത്. സംസ്ഥാനമാകെ കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് പൊലീസ് ഗുണ്ടാപട്ടിക പുതുക്കുന്നതും കാപ്പ നടപടി ശക്തമാക്കുന്നതും.

കോഴിക്കോട്ട് ഇന്നലെ രാത്രി ആരംഭിച്ച പൊലീസ് പരിശോധന ഇന്ന് രാവിലെയാണ് പൂര്‍ത്തിയായത്. നഗരപരിധിയിലെ വിവിധ സ്റ്റേഷനുകളിലായി 69 പേരെയാണ് അറസ്റ്റ് ചെയ്തത്. അറസ്റ്റിലായവരെ വിവര ശേഖരണം നടത്തി വിട്ടയക്കുമെങ്കിലും ഇനി പൊലീസിന്റെ കര്‍ശന നിരീക്ഷണത്തിലായിരിക്കും. ഇതിന് ശേഷം ആവശ്യമെങ്കില്‍ കാപ്പ ചുമത്തല്‍ നടപടിയിലേക്കടക്കം പൊലീസ് കടന്നേക്കും.

Back to top button
error: