കാസര്‍ഗോട്: കസ്റ്റഡിയിലെടുത്ത പ്രതി എസ്.ഐയുടെ ചെവി കടിച്ചു മുറിച്ചു. മധൂരിലെ സ്റ്റെനി റോഡ്രിഗസ് (48 )ആണ് പോലീസിനെ ആക്രമിച്ചത്. കാസര്‍ഗോട് ടൗണ്‍ സ്റ്റേഷനിലെ സബ് ഇന്‍സ്‌പെക്ടര്‍ എം.വി വിഷ്ണു പ്രസാദിന്റെ വലതു ചെവിയാണ് കടിച്ചു മുറിവേല്‍പ്പിച്ചത്. ചെവി പാതി അറ്റുപോയ പോലീസ് ഉദ്യോഗസ്ഥനെ കാസര്‍ഗോട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച് ചികിത്സ നല്‍കി.
വ്യാഴാഴ്ച രാത്രി ഏഴു മണിയോടെ ഉളിയത്തടുക്കയില്‍ വച്ചാണ് സംഭവം. കാറും ഇരു ചക്രവാഹനവും കൂട്ടിയിടിച്ചപ്പോള്‍ ഈ സമയം പട്രോളിങ് നടത്തുകയായിരുന്ന പോലീസ് അവിടേക്ക് എത്തുകയായിരുന്നു. കാര്‍ ഡ്രൈവറും ബൈക്ക് യാത്രികനും തമ്മില്‍ വാക്ക് നടക്കവേ ആളുകള്‍ തടിച്ചുകൂടിയിരുന്നു. പോലീസ് എത്തി കാര്യമന്വേഷിച്ചപ്പോള്‍ ബൈക്ക് യാത്രികന്‍ സ്റ്റേനിയെ മദ്യപിച്ചതായി കണ്ടെത്തി. തുടര്‍ന്ന് ഇയാളെ കസ്റ്റഡിയിലെടുത്ത് ജീപ്പിലേക്ക് മാറ്റി.
ജീപ്പ് പുറപ്പെട്ടപ്പോള്‍ മുന്നിലെ സീറ്റിലിരിക്കുന്ന എസ്.ഐ: വിഷ്ണു പ്രസാദിനോട് എന്തോ കാര്യമുണ്ടെന്ന് പറയാന്‍ അടുത്തുകൂടി. പിന്നെ ചെവി കടിച്ചു മുറിവേല്‍പ്പിക്കുകയായിരുന്നു. ചെവിക്ക് പരിക്കേറ്റ വിഷ്ണു പ്രസാദ് കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു പ്രാഥമിക ചികിത്സ നല്‍കി. മദ്യപിച്ച് ബഹളം ഉണ്ടാക്കിയതിനും എസ്.ഐയെ ആക്രമിച്ചതിനും പ്രതിക്കെതിരേ ടൗണ്‍ പോലീസ് കേസെടുത്തു.