CrimeNEWS

കുശലാന്വേഷണം നടത്തി പരിചയം പുതുക്കി, യുവതിയെ ബൈക്കിൽ തട്ടികൊണ്ട് പോകാൻ ശ്രമം; യുവാവ് അറസ്റ്റിൽ

ആലപ്പുഴ: ആലപ്പുഴ മണ്ണഞ്ചേരിയില്‍ യുവതിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കഞ്ഞിക്കുഴി മായിത്തറ മാപ്പിളക്കുളത്തിന് സമീപം വാടകയ്ക്ക് താമസ്സിക്കുന്ന അഭിഷേക് റോയിയെ (22 )ആണ് മണ്ണഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്. മുൻ പരിചയമുണ്ടായിരുന്ന യുവതിയെ പ്രതി ബൈക്കില്‍ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചു എന്ന പരാതിയിലാണ് അറസ്റ്റ്.

കഴിഞ്ഞ ജനുവരി 25 ന് വൈകുന്നേരം 7.00 മണിയോടെയായിരുന്നു സംഭവം നടന്നത്. സുഹൃത്തിന്‍റെ കല്യാണം കഴിഞ്ഞ് മടങ്ങി വരികയായിരുന്ന മണ്ണഞ്ചേരി സ്വദേശിനിയായ യുവതിയെ ആണ് പ്രതി തട്ടിക്കൊണ്ടുപോകാന്‍ ശ്രമം നടത്തിയത്. യുവതിയുമായി അഭിഷേക് റോയിക്ക് മുന്‍പരിചയമുണ്ട്. സംസാരിക്കാനുണ്ടെന്ന് പറഞ്ഞാണ് പ്രതി യുവതിയെ ബൈക്കില്‍ കയറ്റിയത്.

Signature-ad

പിന്നീട് ബൈക്ക് നിര്‍ത്താതെ പോയപ്പോഴാണ് യുവതിക്ക് പന്തികേട് തോന്നിയത്. അഭിഷേക് യുവതിയെ തന്‍റെ വീട്ടിലേയ്ക്ക് കൊണ്ടു പോകാനായിരുന്നു ശ്രമിച്ചത്. എതിർത്തപ്പോൾ കൊന്നുകളമെന്ന് ഭീഷണിപ്പെടുത്തി, പിന്നാലെ സ്കൂട്ടർ വെട്ടിച്ച് യുവതിയെ താഴെയിടുകകയിരുന്നു. പിന്നീട് ഇയാള്‍ ബൈക്കുമായി രക്ഷപ്പെട്ടു. സംഭവത്തിന് പിന്നാലെ യുവതി പൊലീസില്‍ പരാതി നല്‍കി. തടര്‍ന്ന് മണ്ണഞ്ചേരി പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എസ്എച്ച് ഒ മോഹിത് പി കെ യുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Back to top button
error: