കുറേ വര്‍ഷങ്ങൾക്കു മുമ്പ് കേരളത്തിലെ സാത്താന്‍സേവ വിശ്വാസിക്കളെ ഒന്നിച്ചു ചേർത്ത് ഒരു കൂട്ടപ്രാർത്ഥന നടത്താന്‍ നീക്കം നടത്തുന്നു എന്ന രഹസ്യവിവരം ലഭിച്ചതോടെ പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തു വന്നത്. കൊച്ചിയിലെ പ്രശസ്ത കോളജുകളില്‍ പഠിക്കുന്ന പെണ്‍കുട്ടികളും ഐ.ടി പാര്‍കുകളിലെ ജീവനക്കാരികളും സാത്താന് സേവയ്ക്കവേണ്ടി വന്‍ കാംപയിൻ നടത്തുന്നു എന്ന വിവരങ്ങൾ അറിഞ്ഞ് അന്വേഷക സംഘം പോലും ഞെട്ടി.
കൊച്ചി കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ പൊലീസ് നിരീക്ഷണത്തിലായതോടെ നഗരത്തിനു പുറത്താണ് ഇപ്പോൾ സംഘം ചേരല്‍. സോഷ്യല്‍ മീഡിയ വഴി നടത്തുന്ന കാംപയിന് പൊലീസ് നീരീക്ഷണത്തിലായതോടെ പുതിയ മാര്‍ഗങ്ങളാണ് ഇപ്പോള്‍ പരസ്പരം ബന്ധപ്പെടാന്‍ ഇവർ ഉപയോഗിക്കുന്നത്. കൗമാരക്കാരികളായ പെണ്‍കുട്ടികളാണ് കേരളത്തിലെ സാത്താന് സേവക്കാരുടെ നേതാക്കളെന്നും വിവരമുണ്ട്.
പെണ്‍കുട്ടികള്‍ക്ക് മാത്രമായുള്ള നിരവധി വാട്സ് ആപ് ഗ്രൂപുകളും നിലവിലുണ്ട്. അവ നിയന്ത്രിക്കുന്നതും പുതിയ ആളുകളെ ചേര്‍ക്കുന്നതും ഇവർ തന്നെ. ഇതിനായുള്ള സംഘങ്ങള്‍ പല പേരുകളില്‍ പല സ്ഥലങ്ങളില്‍ ഒത്തുചേരുന്നു. ഇവരെ തമ്മില്‍ ബന്ധിപ്പിക്കുന്ന വാട്സ്ആപ് അഡ്മിന് ഗ്രൂപ്പുകളും നിലവിലുണ്ടെന്നും സാധാരണക്കാര്‍ മുതല്‍ ഉന്നത ഉദ്യോഗസ്ഥര്‍ വരെ സംഘത്തിലുണ്ട് എന്നുമാണ് വിവരം.
സാത്താന് ആരാധക സംഘത്തില്‍ ചേരാന്‍ കടമ്പകള്‍ ഏറെയാണ്. ഇവയെല്ലാം പാസായെങ്കിലേ അംഗത്വം നല്‍കൂ. ദൈവവുമായുള്ള പോരില്‍ പറുദീസ നഷ്ടപ്പെട്ട സാത്താന് എന്ന തിരസ്കൃത മാലാഖ പറുദീസ തിരിച്ചുപിടിക്കാനുള്ള വ്യാമോഹത്തില്‍ ഭൂമിയിലെ മനുഷ്യരെ കൂട്ടുപിടിച്ച് ഇന്നും വലിയ ഒരുക്കങ്ങള്‍ നടത്തുന്നുണ്ടെന്നാണ് ഇവര്‍ പിന്തുടരുന്ന വിശ്വാസം. സാത്താനെ പ്രീണിപ്പിക്കാന്‍ പ്രത്യേക ദിവസങ്ങളിലെ രാത്രിയില്‍ രക്തവും മദ്യവും അര്പ്പിച്ചാണത്രേ ഇവരുടെ ദുഷ്കര്‍മങ്ങൾ.
ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പ് ഇടുക്കിയിലെ നെടുങ്കണ്ടം പൊലീസ് കഞ്ചാവ് കേസില്‍ അറസ്റ്റിലായ യുവാവിന്റെ ഫോണ്‍ പരിശോധിച്ചപ്പോള്‍ കണ്ടെത്തിയത് സാത്താന് ആരാധകരുടെ വാട്സ്ആപ് ഗ്രൂപ്പ്…! പൊലീസ് വിശദമായി ചോദ്യം ചെയ്തപ്പോള്‍ വിവിധ ഭാഗങ്ങളില്‍ തങ്ങള്‍ക്ക് സ്വാധീനമുണ്ടെന്ന് യുവാവ് മൊഴി നല്കി.
തേക്കടി, മൂന്നാര്‍, അടിമാലി, തൊടുപുഴ, കട്ടപ്പന, നെടുങ്കണ്ടം തുടങ്ങിയ പ്രദേശങ്ങളില്‍ സാത്താന് ആരാധനകള്‍ നടന്നിരുന്നതായാണ് പൊലീസ് നല്കുന്ന സൂചന. കുറച്ചു നാൾ മുമ്പ് നെടുങ്കണ്ടം പൊലീസ് സ്റ്റേഷന് സമീപമുള്ള സെന്റ് മേരീസ് മലങ്കര ഓര്‍ത്തഡോക്സ് പള്ളിയുടെ കുരിശുപള്ളിയില്‍ കരി ഉപയോഗിച്ച് പ്രത്യേക ചിഹ്നങ്ങള്‍ വരച്ചതായി കാണപ്പെട്ടിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഇതിന് പിന്നില്‍ സാത്താന് ആരാധക സംഘമാണെന്ന് കണ്ടെത്തി.