CrimeNEWS

നാട്ടിലുടനീളം കള്ളന്മാർ വിലസുന്നു,  കൃത്യ​മാ​യ ആ​സൂ​ത്ര​ണ​വും ഹൈ​ടെ​ക് മാ​ർ​ഗ​ങ്ങ​ളും ഉ​പ​യോ​ഗി​ക്കുന്ന ഈ മോ​ഷ​ണ​ സംഘങ്ങളെ കരുതിയിരിക്കൂ; ജാഗ്രത പാലിക്കൂ

ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥയുടെ വീട്ടില്‍ കാറിലെത്തി വന്‍ കവര്‍ച്ച നടത്തിയ ‘ജപ്പാന്‍ ജയന്‍’ എന്ന കുപ്രസിദ്ധ കള്ളനെ പൊലീസ് പിടികൂടിയത് കഴിഞ്ഞ ദിവസമാണ്. തിരുവനന്തപുരം അരുവിക്കരയിലെ വീട്ടില്‍ നിന്നും എട്ടര ലക്ഷം രൂപയും 32 പവനുമാണ് മോഷ്ടിച്ചത്. മോഷ്ടാവ് കാറില്‍ കയറി പോകുന്നതു കണ്ട അയല്‍വാസി നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതിയെ പിടികൂടാനായത്.

                       *      *      *
കാസർകോട് ആദൂരിൽ പൂട്ടിയിട്ട വീട് കുത്തിതുറന്ന് രണ്ടേകാല്‍ പവൻ ആഭരണങ്ങളും 6,000 രൂപയ്ക്ക് മോഷ്ടിക്കപ്പെട്ടതും രണ്ടു ദിവസം മുമ്പാണ്.  കൊട്ടംകുഴിയിലെ കെ ചന്ദ്രന്റെ വീട്ടില്‍നിന്നാണ് സ്വര്‍ണവും പണവും കവര്‍ന്നത്. ചന്ദ്രനും കുടുംബവും വീട് പൂട്ടി കാഞ്ഞങ്ങാട് താമസിക്കുന്ന മകളുടെ വീട്ടിലേക്ക് പോയ സമയത്തായിരുന്നു മോഷണം.
*          *          *
കാസർകോട് ജില്ലയിലെ ഉദിനൂരിൽ യുവതി വീട് പൂട്ടി ഭര്‍തൃഗൃഹത്തില്‍ പോയ സമയത്ത് മോഷ്ടാവ് വീട് കുത്തിതുറന്ന് അഞ്ച് പവന്റെ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നതും  ഈ സമയത്താണ്. വിദേശത്ത് ജോലി ചെയ്യുന്ന സമദിന്റെ ഭാര്യ നൂറുന്നീസയുടെ പിലിക്കോട് എരവിലെ വീട്ടിലാണ് കഴിഞ്ഞ ദിവസം മോഷണം നടന്നത്.

Signature-ad

വീ​ട് കു​ത്തി​ത്തു​റ​ന്നും വീ​ട്ടു​കാ​രെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യും ക​വ​ർ​ച്ച സം​ഘ​ങ്ങ​ൾ വി​ല​സു​ന്നു. പു​തു​വ​ർ​ഷ​ത്തി​ൽ ചെ​റു​തും വ​ലു​തു​മാ​യ അ​സംഖ്യം മോ​ഷ​ണ​ങ്ങ​ളാ​ണ് സംസ്ഥാനത്തുടനീളം ന​ട​ന്ന​ത്. ​കൃ​ത്യ​മാ​യ ആ​സൂ​ത്ര​ണ​വും ഹൈ​ടെ​ക് മാ​ർ​ഗ​ങ്ങ​ളും ഉ​പ​യോ​ഗി​ച്ചാ​ണ് മോ​ഷ​ണ​ങ്ങ​ൾ. വീ​ട്ടി​ലെ അം​ഗ​ങ്ങ​ളു​ടെ എ​ണ്ണ​വും സ്ത്രീ​ക​ൾ ത​നി​ച്ചു​താ​മ​സി​ക്കു​ന്ന​ വിവരങ്ങളുമെ​ല്ലാം മോ​ഷ്ടാ​ക്ക​ൾ​ കൃ​ത്യ​മാ​യി ശേഖരിക്കുന്നുണ്ട്.

പ​ക​ൽ, സാ​ധ​നം വി​ൽ​പ​ന​യു​ടെ​യും ഭി​ക്ഷാ​ട​ന​ത്തി​ന്റെ​യും മ​റ​വി​ലെ​ത്തി കാ​ര്യ​ങ്ങ​ൾ മനസ്സി​ലാ​ക്കി രാ​ത്രി മോ​ഷ​ണ​ത്തി​നെ​ത്തു​ന്ന സം​ഭ​വ​ങ്ങ​ളാണ് ഏ​റെ​യും. കഴിഞ്ഞ തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ക​ണ്ണൂ​ർ പ​ള്ളി​ക്കു​ന്നി​ൽ വീ​ട്ടു​കാ​ർ പു​റ​ത്തു​പോ​യ സ​മ​യം നോ​ക്കി​യാ​ണ് അ​ഞ്ച് പ​വ​ൻ സ്വ​ർ​ണ​വും 10,000 രൂ​പ​യും ക​വ​ർ​ന്ന​ത്.

വീ​ട്ടു​ട​മ അ​നി​ത​യും മ​ക​ളും ബ​ന്ധു​വീ​ട്ടി​ൽ പോ​യ​ത് ഉ​റ​പ്പാ​ക്കി​യാ​ണ് ജ​ന​ൽ ത​ക​ർ​ത്ത് വീ​ട്ടി​ന​ക​ത്ത് സൂ​ക്ഷി​ച്ചി​രു​ന്ന ബാ​ഗി​ൽ​നി​ന്നും താ​ക്കോ​ൽ കൈ​ക്ക​ലാ​ക്കി മോ​ഷ​ണം ന​ട​ത്തി​യ​ത്. ക​ണ്ണൂ​രി​ൽ ജോ​ലി​ചെ​യ്യു​ന്ന മ​ക​ൾ ആ​തി​ര ഉ​പ​യോ​ഗി​ക്കു​ന്ന ബാ​ഗി​ൽ വീ​ടി​ന്റെ താ​ക്കോ​ൽ സൂ​ക്ഷി​ച്ചി​രു​ന്നു. ഇ​തു​പ​യോ​ഗി​ച്ചാ​ണ് മോ​ഷ്ടാ​വ് പ്ര​ധാ​ന വാ​തി​ൽ തു​റ​ന്ന് അ​ക​ത്തു ക​യ​റി​യ​ത്. സ​മീ​പ​ത്തെ വീ​ടു​ക​ളി​ലും മോ​ഷ​ണം ശ്ര​മം ന​ടന്നിട്ടുണ്ട്.

ഒ​രേ​ദി​വ​സം ത​ന്നെ സ​മീ​പ​ത്തെ ഒ​ന്നി​ല​ധി​കം വീ​ടു​ക​ൾ ക​വ​ർ​ച്ചസം​ഘം ഉ​ന്നം വെ​ക്കു​ന്ന​ത് പ​തി​വാ​യി​ട്ടു​ണ്ട്. ര​ണ്ടു​മാ​സം മു​മ്പ് കണ്ണൂരിലെ ഇ​രി​ങ്ങ​ലി​ലും കുപ്പം മു​ക്കു​ന്നി​ലും പൂ​ട്ടി​യി​ട്ട വീ​ടു​ക​ൾ കു​ത്തി​ത്തു​റ​ന്ന് ക​വ​ർ​ച്ച ന​ട​ത്തി​യി​രു​ന്നു. വാ​ഹ​ന​ത്തി​ലെ​ത്തി​യ പ്ര​ഫ​ഷ​ന​ൽ ക​വ​ർ​ച്ചസം​ഘ​മാ​ണ് ഇ​തി​നു​പി​ന്നി​ലെ​ന്ന് പൊലീസ് സൂ​ച​ന​ നൽകുന്നു.

ഉ​ത്ത​ര​മ​ല​ബാ​റി​ലെ ദേ​വി ക്ഷേ​ത്ര​ങ്ങ​ളി​ൽ പ്ര​സി​ദ്ധ​മാ​യ മാ​ടാ​യി​ക്കാ​വി​ൽ ക​വ​ർ​ച്ച​ ശ്ര​മം ന​ട​ന്ന​ത് 4 ദി​വ​സം മു​മ്പാ​ണ്. ക്ഷേ​ത്ര​ത്തി​ലെ അ​ടിച്ചുത​ളി​ക്കാ​യി എ​ത്തി​യ ജീവനക്കാരനാ​ണ് ന​ട തു​റ​ന്ന​നി​ല​യി​ൽ ക​ണ്ട​ത്. പ്ര​ധാ​ന ശ്രീ​കോ​വി​നോ​ട് ചേ​ർ​ന്ന ക്ഷേ​ത്ര​പാ​ല​ക​ന്റെ വി​ഗ്ര​ഹ​ത്തി​ൽ ചാ​ർ​ത്തി​യ വെ​ള്ളി​മാ​ല ക​വ​രു​ക​യും ന​ട​യി​ൽ ഉ​പേ​ക്ഷി​ച്ച നി​ല​യി​ൽ പി​ന്നീ​ട് ക​ണ്ടെ​ത്തു​ക​യും ചെ​യ്തു. മാ​ഹി സെൻറ് തെ​രേ​സ ദേ​വാ​ല​യ​ത്തി​ൽ കു​ർ​ബാ​ന​ക്ക് ഉ​പ​യോ​ഗി​ക്കു​ന്ന കു​രി​ശ്, കാ​സ, പി​ലാ​സ എ​ന്നി​വ മോ​ഷണം പോ​യതും ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ്.

പ​ക​ൽ ഓ​ട്ടോ ഓ​ടി​ച്ച് ഓ​ട്ട​ത്തി​നി​ട​യി​ല്‍ വീ​ടു​ക​ള്‍ ക​ണ്ടെ​ത്തി രാ​ത്രി ബൈ​ക്കി​ല്‍ മോ​ഷ​ണ​ത്തി​നെ​ത്തു​ന്ന സം​ഘ​ത്തെ ചൊ​ക്ലി പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത് ക​ഴി​ഞ്ഞ മാ​സ​മാ​ണ്. ചൊ​ക്ലി മേ​ഖ​ല​യി​ലെ ഒ​രു വീ​ടി​ന്റെ കാ​ര്‍പോ​ര്‍ച്ചി​ല്‍ ഇ​വ​ര്‍ പ​തു​ങ്ങി​നി​ല്‍ക്കു​ന്ന​ത് പൊ​ലീ​സ് പ​ട്രോ​ളി​ങ് ടീം ശ്ര​ദ്ധിച്ചു. അതാണ് മോഷണസം​ഘത്തെ കുടുക്കാൻ ഇടയായത്. വ​ള​പ്പ​ട്ട​ണം, മ​ട്ട​ന്നൂ​ര്‍, ക​ണ്ണൂ​ര്‍, ച​ക്ക​ര​ക്ക​ല്ല്, എ​ട​ക്കാ​ട് എ​ന്നീ സ്റ്റേ​ഷ​നു​ക​ളി​ല്‍ ഇ​വ​രു​ടെ പേ​രി​ൽ മോ​ഷ​ണക്കേ​സു​ക​ളു​ണ്ട്.

ത​ളാ​പ്പി​ൽ ചൈ​ത​ന്യ ക്ലി​നി​ക്കി​ൽ​നി​ന്ന് അ​ര​ല​ക്ഷം രൂ​പ മോ​ഷ്ടി​ച്ച​ത് ക​ഴി​ഞ്ഞ മാസം. ബാ​ങ്ക് അ​വ​ധി​യാ​യ​തി​നാ​ൽ മൂ​ന്നു​ദി​വ​സ​ത്തെ വ​രു​മാ​നം ഇ​വി​ടെ സൂ​ക്ഷി​ച്ചി​രു​ന്നു. ഇ​ത് മ​ന​സ്സി​ലാ​ക്കി​യാ​ണ് മോ​ഷ​ണം. 60ഓ​ളം മോ​ഷ​ണ കേ​സു​ക​ളി​ൽ പ്ര​തി​യാ​യ തീ​പ്പൊ​രി പ്ര​സാ​ദി​നെ​യാ​ണ് സം​ഭ​വ​ത്തി​ൽ പൊ​ലീ​സ് പൊ​ക്കി​യ​ത്.

പ​ണ്ട​ത്തെ പോ​ലെ നി​രീ​ക്ഷ​ണ കാ​മ​റ​ക​ളി​ലൊ​ന്നും മോ​ഷ്ടാ​ക്ക​ളു​ടെ ചി​ത്ര​ങ്ങ​ൾ പ​തി​യു​ന്നി​ല്ല. പൊ​ലീ​സ് പ​രി​ശോ​ധി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ളി​ൽ പ​ല​തി​ലും മു​ഖ​വും കാ​മ​റ​യും മ​റ​ച്ച നി​ല​യി​ലാ​ണ്. സംസ്ഥാനത്ത് പല സ്ഥലങ്ങളിലും നി​രീ​ക്ഷ​ണ കാ​മ​റ​യു​ടെ മു​ന്നി​ലൂ​ടെ മോ​ഷ്ടാ​ക്ക​ൾ കൂ​ളാ​യി ന​ട​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ ഈ​യി​ടെ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ച്ചി​രു​ന്നു.

 കണ്ണൂർ മാ​ടാ​യി​ക്കാ​വി​ൽ ക​ഴി​ഞ്ഞ ദി​വ​സം മോ​ഷ​ണം ന​ട​ന്ന​പ്പോ​ൾ ക്ഷേ​ത്ര​ത്തി​ലെ നി​രീ​ക്ഷ​ണ കാ​മ​റ​ക​ളി​ലൊ​ന്നും മോ​ഷ്ടാ​വി​ന്റെ ദൃ​ശ്യം വ്യ​ക്ത​മാ​യി​രു​ന്നി​ല്ല. മോ​ഷ​ണം ത​ട​യാ​നും ന​ഗ​ര​ത്തി​ലെ ക്ര​മ​സ​മാ​ധാ​നം ഉ​റ​പ്പാ​ക്കാ​നും പൊ​ലീ​സ് സ്ഥാ​പി​ച്ച സി.​സി.​ടി.​വി അ​ടി​ച്ചു​മാ​റ്റി​യ ക​ള്ള​നും ക​ണ്ണൂ​രിലുണ്ട്. പ​ഴ​യ ബ​സ് സ്റ്റാ​ൻ​ഡി​ന​ടു​ത്ത റോ​ഡി​ൽ സ്ഥാ​പി​ച്ച ര​ഹ​സ്യ​കാ​മ​റ​യു​ടെ എ​ക്സ്റ്റ​ൻ​ഷ​ൻ ബോ​ക്സാ​ണ് മൂ​ന്നു​മാ​സം മു​മ്പ് ക​വ​ർ​ന്ന​ത്.

വീ​ടു​ക​ളി​ലും വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലും ആ​ധു​നി​ക സം​വി​ധാ​ന​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് സു​ര​ക്ഷ ഒ​രു​ക്കു​മ്പോ​ൾ ക​ള്ള​ൻ​മാ​രും ഹൈ​ടെ​ക് ആ​ണ്. ഗൂ​ഗ്ൾ​മാ​പ്പ് നോ​ക്കി​യും ശ​ബ്ദം കേ​ൾ​പ്പി​ക്കാ​തെ ഗ്യാ​സ് ക​ട്ട​ർ ഉ​പ​യോ​ഗി​ച്ച് അ​ല​മാ​ര ത​ക​ർ​ത്തും നടത്തുന്ന മോ​ഷ​ണ​ങ്ങ​ൾ വേ​റെ ലെ​വ​ലാ​ണ്.

ഗൂ​ഗ്ൾ​മാ​പ്പ് നോ​ക്കി കൂ​ടു​ത​ൽ വീ​ടു​ള്ള പ്ര​​ദേ​ശ​ങ്ങ​ൾ ക​ണ്ടെ​ത്തി മോ​ഷ​ണം ന​ട​ത്തു​ന്ന അ​ന്ത​ർ​സം​സ്ഥാ​ന സം​ഘം ക​ണ്ണൂ​രി​ൽ അ​റ​സ്റ്റി​ലാ​യ​ത് ഒ​ന്ന​ര​മാ​സം മു​മ്പാ​ണ്. ന്യൂ​ഡ​ൽ​ഹി ഗു​രു​നാ​നാ​ക്ക് മാ​ർ​ക്ക​റ്റി​ലെ മ​ഹേ​ന്ദ്ര, ഉ​ത്ത​ർപ്ര​ദേ​ശ് സ്വ​ദേ​ശി​ക​ളാ​യ അ​ക്ബ​ർ​പൂ​ർ ര​വീ​ന്ദ്ര​പാ​ൽ ഗൗ​തം, സം​ബാ​ൽ ജ​ന്ന​ത്ത് ഇ​ന്റ​ർ കോ​ള​ജി​ന് സ​മീ​പം റം​ബ​റോ​സ് എ​ന്നി​വ​രെ​യാ​ണ് ടൗ​ൺ പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

പ​യ്യാ​മ്പ​ല​ത്ത് അ​ശോ​ക​ന്റെ വീ​ട് കു​ത്തിത്തു​റ​ന്ന് സ്വ​ർ​ണ​വും പ​ണ​വും ക​വ​ർ​ന്ന കേ​സി​ലാ​ണ് അ​റ​സ്റ്റ്. കേ​ര​ള​ത്തി​ലെ​ത്തി ഗൂ​ഗ്ൾ മാ​പ്പ് ഉ​പ​യോ​ഗി​ച്ച് കെ​ട്ടി​ട​ങ്ങ​ളു​ടെ​യും വീ​ടു​ക​ളു​ടെ​യും വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ച് മോ​ഷ​ണം ന​ട​ത്തി മ​ട​ങ്ങു​ക​യാ​ണ് പ​തി​വ്. പ്ര​തി​ക​ൾ യു.​പി, ഡ​ൽ​ഹി എ​ന്നി​വി​ട​ങ്ങ​ളി​ൽ അ​ഞ്ച് മോ​ഷ​ണ കേ​സു​ക​ളി​ൽ ജ​യി​ൽ ശി​ക്ഷ അ​നു​ഭ​വി​ച്ച​വ​രു​മാ​ണ്.

മോ​ഷ​ണം ന​ട​ത്തേ​ണ്ട വീ​ടും ക​ട​ക​ളും ഗൂ​ഗ്ൾ മാ​പ്പി​ലൂ​ടെ ക​ണ്ടെ​ത്തും. സ​മീ​പ​ത്ത് പൊ​ലീ​സ് സ്റ്റേ​ഷ​ൻ, ആ​ളു​ക​ൾ കൂ​ടു​ന്ന​യി​ട​ങ്ങ​ൾ എ​ന്നി​വ​യി​ല്ലെ​ന്ന് ഉ​റ​പ്പാ​ക്കും. ര​ക്ഷ​പ്പെ​ടേ​ണ്ട വ​ഴി​ക​ൾ, റെ​യി​ൽ​വേ ഗേ​റ്റ്, ഗ​താ​ഗ​ത​ക്കു​രു​ക്ക് എ​ന്നി​വ​യെ​ല്ലാം ഗൂ​ഗ്ൾ മാ​പ്പി​ൽ തി​ര​യും. മോ​ഷ​ണം ക​ഴി​ഞ്ഞ് സു​ര​ക്ഷി​ത​മാ​യി മ​ട​ങ്ങാ​നുള്ള ഇവരുടെ ഹൈ​ടെ​ക് ആ​സൂ​ത്ര​ണം ക​ണ്ട് പൊ​ലീ​സു​പോ​ലും ഞെ​ട്ടി.

ക​ണ്ണൂ​ർ ന​ഗ​ര​ഹൃ​ദ​യ​ത്തി​ൽ പൂ​ട്ടി​യി​ട്ട വീ​ടു കു​ത്തി​ത്തു​റ​ന്ന് 13 പ​വ​ൻ സ്വ​ർ​ണ​വും 15,000 രൂ​പ​യും ക​വ​ർ​ന്നി​ട്ട് മാ​സം ഒ​ന്നാ​യി​ല്ല. താ​ണ ദി​നേ​ശ് ഓ​ഡി​റ്റോ​റി​യ​ത്തി​ന് സ​മീ​പ​മു​ള്ള പു​ഷ്‌​ല​ത​യു​ടെ വീ​ട്ടി​ലാ​ണ് ക​വ​ർ​ച്ച ന​ട​ന്ന​ത്. വീ​ടു​പൂ​ട്ടി പു​റ​ത്തു​പോ​യി മ​ട​ങ്ങി എ​ത്തി​യ​പ്പോ​ഴാ​ണ് വാ​തി​ൽ കു​ത്തി​ത്തു​റ​ന്ന നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

വീ​ടി​ന​കം പ​രി​ശോ​ധി​ച്ച​പ്പോ​ൾ അ​ല​മാ​ര ഗ്യാ​സ് ക​ട്ട​ർ ഉ​പ​യോ​ഗി​ച്ചു തു​റ​ന്ന നി​ല​യി​ലാ​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ ക​ള്ള​ൻ ക​പ്പ​ലി​ൽ ത​ന്നെ​യാ​യി​രു​ന്നു. പ​രാ​തി​ക്കാ​രി​യു​ടെ അ​ടു​ത്ത ബ​ന്ധു​വാ​യ പ്ര​തി സി​ദ്ധാ​ർ​ഥി​നെ 24 മ​ണി​ക്കൂ​റി​ന​കം പി​ടി​കൂ​ടി​യ​ത് പൊ​ലീ​സി​ന് നേ​ട്ട​മാ​യി.

സ്വ​ന്തം വീ​ട്ടി​ലെ മോ​ഷ​ണം സം​ശ​യി​ക്കാ​തി​രി​ക്കാ​ൻ പ്ര​ഫ​ഷ​ന​ൽ ക​ള്ള​ൻ​മാ​രെ​പോ​ലെ വീ​ടി​ന്റെ ഗ്രി​ല്ലും കു​ത്തി​ത്തു​റ​ക്കു​ക​യും അ​ല​മാ​ര ഇ​ല​ക്ട്രി​ക് ക​ട്ട​ർ ഉ​പ​യോ​ഗി​ച്ച് ത​ക​ർ​ക്കു​ക​യു​മാ​യി​രു​ന്നു. ഇ​യാ​ൾ​ക്ക് പാ​ല​ക്കാ​ടും കോ​ട്ട​യ​വും അ​ട​ക്കം വി​വി​ധ​യി​ട​ങ്ങ​ളി​ൽ മോ​ഷ​ണ കേ​സു​ക​ൾ നി​ല​വി​ലു​ണ്ട്.

വീ​ട്ടു​കാ​രെ അ​ക്ര​മി​ച്ച് ആ​ഭ​ര​ണ​ങ്ങ​ൾ മോഷ്ടിക്കുന്ന സം​ഭ​വ​ങ്ങ​ളും വ​ർ​ധി​ക്കു​ക​യാ​ണ്. ഇ​ത്ത​രം ക​വ​ർ​ച്ച​ക്ക് പി​ന്നി​ൽ പ​ല​പ്പോ​ഴും ഇ​ത​ര​സം​സ്ഥാ​ന മോ​ഷ്ടാ​ക്ക​ളാ​ണെ​ന്നാ​ണ് ക​ണ്ടെ​ത്ത​ൽ.​​ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും മൊ​ബൈ​ൽ ഫോ​ണു​മാ​ണ് ഇ​വ​ർ ഉ​ന്നം വെ​ക്കു​ന്ന​ത്. കഴിഞ്ഞ വർഷം പ്ര​ഭാ​ത സ​മ​സ്​​കാ​ര​ത്തി​ന്​ അം​ഗ​ശു​ദ്ധി വ​രു​ത്താ​ൻ പു​റ​ത്തി​റ​ങ്ങി​യ വാ​രം എ​ള​യാ​വൂ​രി​ലെ കെ.​പി. ആ​യി​ഷ​ക്ക് മോ​ഷ്ടാ​വി​ന്റെ അ​ക്ര​മ​ത്തി​ൽ ജീ​വ​ൻ ത​ന്നെ ന​ഷ്ട​മാ​യി. പൈ​പ്പ് ലൈ​ൻ അ​ട​ച്ച​ശേ​ഷം ആ​യി​ഷ പു​റ​ത്തി​റ​ങ്ങു​ന്ന​ത് കാ​ത്തി​രു​ന്ന ​പ്ര​തി അ​വ​രു​ടെ ചെ​വി മു​റി​ച്ചെ​ടു​ത്താ​ണ് സ്വ​ര്‍ണ​ക്ക​മ്മ​ലു​ക​ള്‍ ക​വ​ർ​ന്ന​ത്. സം​ഭ​വ​ത്തി​ൽ അ​സം സ്വ​ദേ​ശി​യാ​ണ് പി​ടി​യി​ലാ​യ​ത്.

വെ​ള്ള​മെ​ടു​ക്കാ​നും അ​ല​ക്കി​യ വ​സ്ത്ര​ങ്ങ​ളെ​ടു​ക്കാ​നും രാ​ത്രി പു​റ​ത്തി​റ​ങ്ങു​ന്ന വീ​ട്ട​മ്മാ​രു​ടെ ആ​ഭ​ര​ണ​ങ്ങ​ൾ പി​ടി​ച്ചു​പ​റി​ക്കു​ക​യും പ​രി​ക്കേ​ൽ​പ്പിക്കു​ക​യും ചെ​യ്യു​ന്ന സ്ഥി​രം സം​ഘ​ങ്ങ​ൾ വ​രെ ക​ണ്ണൂ​രി​ലു​ണ്ട്.

4 വർഷം മുംപ് ​മാ​തൃ​ഭൂ​മി ന്യൂ​സ് എ​ഡി​റ്റ​ര്‍ വി​നോ​ദ് ച​ന്ദ്ര​നെ​യും ഭാ​ര്യ​യെ​യും വീ​ട്ടി​ല്‍ അ​തി​ക്ര​മി​ച്ചു​ക​യ​റി കെ​ട്ടി​യി​ട്ടു ക്രൂ​ര​മാ​യി മ​ര്‍ദ്ദി​ച്ച​തി​നു ശേ​ഷം അ​ല​മാ​ര ത​ക​ര്‍ത്ത് പ​ണ​വും 25 പ​വ​നും മൂ​ന്ന് മൊ​ബൈ​ല്‍ ഫോ​ണും ക​വ​ര്‍ന്ന​ത് ബം​ഗ്ലാ​ദേ​ശ്‌ സ്വ​ദേ​ശി​ക​ളാ​യി​രു​ന്നു. റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്തും ആ​ളൊ​ഴി​ഞ്ഞ വ​ഴി​ക​ളി​ലും കാ​ത്തി​രു​ന്ന് സ്ത്രീ​ക​ളുടെ​യും കു​ട്ടി​ക​ളു​ടെ​യും ആ​ഭ​ര​ണ​ങ്ങ​ളും പ​ണ​വും ഫോ​ണും ക​വ​രു​ന്ന സം​ഭ​വ​ങ്ങ​ളും ഏ​റെ​യാ​ണ്. സംസ്ഥാനത്തെ റെ​യി​ൽ​വേ സ്റ്റേ​ഷനുകൾ കേ​ന്ദ്രീ​ക​രി​ച്ച് നി​ര​വ​ധി ​ക​വ​ർ​ച്ച സം​ഘ​ങ്ങ​ളു​ണ്ട്.

അ​ട​ച്ചി​ട്ട വീ​ടു​ക​ളി​ലാ​ണ് മി​ക്ക മോ​ഷ​ണ​വും ന​ട​ക്കു​ന്ന​ത്. കു​റ​ച്ചു ദി​വ​സ​ത്തേ​ക്കു വീ​ടു​പൂ​ട്ടി പോ​കു​മ്പോ​ൾ സ​മീ​പ പൊ​ലീ​സ് സ്റ്റേ​ഷ​നി​ലും വി​ശ്വ​സ്ത​രാ​യ അ​യ​ൽ​ക്കാ​രെ​യും അ​റി​യി​ക്കുക. അ​പ​രി​ചി​ത​ർ ചു​റ്റി​ത്തി​രി​യു​ന്ന​തു ക​ണ്ടാ​ൽ പൊ​ലീ​സി​ൽ അ​റി​യി​ക്ക​ണം.

പ​ത്ര​ങ്ങ​ളും മ​റ്റും മു​റ്റ​ത്ത് കൂ​ടി​ക്കി​ട​ക്കു​ന്ന​തു വീ​ട്ടി​ൽ ആ​രു​മി​ല്ലെ​ന്ന സൂ​ച​ന ന​ൽ​കു​ന്ന​തി​നാ​ൽ ഈ ​സാ​ഹ​ച​ര്യം ഒ​ഴി​വാ​ക്കു​ക. ക​മ്പി​പ്പാ​ര, ഏ​ണി, മ​ഴു എന്നീ ആ​യു​ധ​ങ്ങ​ളും ഉ​പ​ക​ര​ണ​ങ്ങ​ളും വീ​ടി​ന് സ​മീ​പം ഇ​ടാ​തി​രി​ക്കു​ക. ഇ​ത് മോ​ഷ്ടാ​ക്ക​ളു​ടെ പ​ണി എ​ഴു​പ്പ​ത്തി​ലാ​ക്കും. സി.​സി.​ടി.​വി​യും സു​ര​ക്ഷ അ​ലാ​റ​വും സ​ജ്ജീ​ക​രി​ക്കു​ക.

Back to top button
error: