KeralaNEWS

“ധോണി”യുടെ ശരീരത്തിൽ പെല്ലറ്റുകള്‍ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ദുഷ്കരമെന്ന് വനം വകുപ്പ്

പാലക്കാട്: വനംവകുപ്പ് മയക്കുവെടിവെച്ച് പിടികൂടി കൂട്ടിലടച്ച കാട്ടുകൊമ്പന്‍ ധോണിയുടെ (പി.ടി. 7) ശരീരത്തില്‍നിന്നും പെല്ലറ്റുകള്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം ദുഷ്‌ക്കരമെന്ന് വനംവകുപ്പ്. മുറിവുകളുടെ കാലപ്പഴക്കം കണ്ടെത്തുക പ്രയാസമാണെന്നും വനം വകുപ്പ് പറയുന്നു. ഇതോടെ ഇതു സംബന്ധിച്ച അന്വേഷണ സാധ്യത മങ്ങി. പി.ടി. 7ന് തമിഴ്‌നാട്ടില്‍നിന്നും വെടിയേറ്റാതാകാനുള്ള സാധ്യതയും വനംവകുപ്പ് തള്ളിക്കളയുന്നില്ല. ലൈസന്‍സില്ലാത്ത തോക്കുകളായതിനാല്‍ തോക്കിന്റെ ഉടമയെ കണ്ടെത്തുന്നതും ദുഷ്‌ക്കരമാണ്. നാട്ടിലിറങ്ങിയ കൊമ്പനെ പടക്കം പൊട്ടിച്ച് ഓടിക്കാറായിരുന്നു പതിവെന്ന് ധോണിയിലെ നാട്ടുകാരും അവകാശപ്പെടുന്നു.

കഴിഞ്ഞ ഞായറാഴ്ച അരുമണി എസ്‌റ്റേറ്റില്‍ നിന്നാണ് വനം വകുപ്പ് മയക്കുവെടിവെച്ച് പി.ടി. 7നെ പിടികൂടിയത്. പിന്നീട് വെറ്ററിനറി ഡോക്ടര്‍മാര്‍ നടത്തിയ പരിശോധനയിലാണ് ആനയുടെ ശരീരത്തില്‍ പത്തിലേറെ പെല്ലറ്റുകള്‍ കണ്ടെത്തിയത്. പെല്ലറ്റുകള്‍ തറച്ചതുമൂലമുണ്ടായ വൃണത്തിന്റെ വേദനയാകാം കാട്ടുകൊമ്പനെ അസ്വസ്ഥനാക്കിയിരുന്നതെന്നാണ് വെറ്ററിനറി ഡോക്ടര്‍മാരുടെ അഭിപ്രായം. ആന ഇനിയും ഇണങ്ങാത്തതിനാല്‍ വിഗ്ദധമായ പരിശോധന നടത്താനും സാധിച്ചിട്ടില്ല. കഴിഞ്ഞ ദിവസം കൂട് തകര്‍ക്കാന്‍ ശ്രമിച്ച ധോണി നിലവില്‍ ശാന്തനാണെന്നും പൂര്‍ണമായി ഇണങ്ങിയാല്‍ വിദഗ്ധ ചികിത്സ നല്‍കുമെന്നും വനംവകുപ്പ് അധികൃതര്‍ അറിയിച്ചു.

Back to top button
error: