LIFEMovie

100ലധികം രാജ്യങ്ങളില്‍ റിലീസ്; റെക്കോര്‍ഡ് നേട്ടവുമായി ഷാരൂഖാന്റെ ‘പഠാൻ’ ഇന്ന് തിയറ്ററുകളിലേക്ക്

‘പഠാന്റെ’ ചർച്ചകളിലായിരുന്നു കുറച്ചുനാളായി ഇന്ത്യൻ സിനിമാ ലോകം. ഷാരൂഖ് ഖാന്റെ വമ്പൻ തിരിച്ചുവരവാകും ചിത്രം എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ‘പഠാൻ’ ലോകമെമ്പാടുമായി ഇന്ന് തിയറ്ററുകളിലെത്തും. നൂറിലധികം രാജ്യങ്ങളിൽ ചിത്രം പ്രദർശനത്തിനെത്തും എന്നാണ് റിപ്പോർട്ട്. ഒരു ഇന്ത്യൻ സിനിമയ്‍ക്ക് ലഭിക്കുന്ന ഏറ്റവും വലിയ റിലീസായിരിക്കും ‘പഠാന്റേ’ത് എന്നാണ് പ്രതീക്ഷ. നൂറിലധികം രാജ്യങ്ങളിൽ 2500ലധികം സ്‍ക്രീനുകളിലായിരിക്കും ‘പഠാൻ’ റിലീസ് ചെയ്യുക എന്ന് ട്രേഡ് അനലിസ്റ്റ് തരൺ ആദർശ് ട്വീറ്റ് ചെയ്യുന്നു. സിദ്ധാർഥ് ആനന്ദ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.സിദ്ധാർഥ് ആനന്ദ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നതും.

ഷാരൂഖ് ഖാനും ദീപിക പദുക്കോണിനും പുറമേ ജോൺ എബ്രഹാമും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഡിംപിൾ കപാഡിയ, ഷാജി ചൗധരി, ഗൗതം, അഷുതോഷ് റാണ തുടങ്ങി ഒട്ടേറെ താരങ്ങൾ ചിത്രത്തിലുണ്ട്. സത്‍ചിത് പൗലൗസാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിർവഹിക്കുന്നത്. ആമസോൺ പ്രൈം വീഡിയോയാണ് ഷാരൂഖ് ചിത്രത്തിന്റെ ഡിജിറ്റൽ റൈറ്റ്‍സ് സ്വന്തമാക്കിയിരിക്കുന്നത്.

Signature-ad

ഷാരൂഖ് ഖാൻ നായകനാകുന്ന മറ്റൊരു പ്രധാന ചിത്രം ‘ജവാനാണ്.’ അറ്റ്‍ലി സംവിധാനം ചെയ്യുന്ന ഷാരൂഖ് ചിത്രത്തിന്റെ ഒടിടി റൈറ്റ്‍സ് നെറ്റ്‍ഫ്ലിക്സ് 120 കോടി രൂപയ്‍ക്ക് സ്വന്തമാക്കിയെന്ന് റിപ്പോർട്ടുകളുണ്ട്. സാറ്റലൈറ്റ്, ഒടിടി റൈറ്റ്‍സ് വിറ്റുപോയ ഇനത്തിൽ മാത്രമായി ‘ജവാൻ’ 250 കോടി സ്വന്തമാക്കിയെന്നാണ് റിപ്പോർട്ട്. ആക്ഷൻ എൻറർടെയ്‍നർ വിഭാഗത്തിൽ പെടുന്ന ചിത്രത്തിൽ സാന്യ മൽഹോത്രയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

വിജയ് സേതുപതിയും ഷാരൂഖിന്റെ ചിത്രത്തിലുണ്ട്. ഒരു അന്വേഷണോദ്യോഗസ്ഥയാണ് ഷാരൂഖ് ഖാൻ ചിത്രത്തിൽ നായികയായ നയൻതാരയുടെയും കഥാപാത്രമെന്ന റിപ്പോർട്ടുകളും പുറത്തുവന്നിട്ടുണ്ട്. ഹിന്ദിക്ക് പുറമെ തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിൽ പാൻ ഇന്ത്യൻ റിലീസ് ആയി എത്തുന്ന ‘ജവാൻറെ’ റിലീസ് 2023 ജൂൺ രണ്ടിന് ആണ്.

Back to top button
error: