NEWS

ഡാമുകളിൽ ആശങ്ക വേണ്ട :കെ എസ് ഇ ബി

കേരളത്തിൽ മഴ കുറഞ്ഞതിനെത്തുടർന്നു ഡാമുകളിലേക്കുള്ള നീരൊഴുക്കിൽ കുറവുണ്ടായിയെന്ന് കെ എസ് ഇ ബി. കെ എസ് ഇ ബി യുടെ വൻകിട ഡാമുകളിൽ ആശങ്കക്ക് ഇടനൽകാത്തവിധമുള്ള ഡാം മാനേജ്മെന്റാണ് നടത്തിയിരിക്കുന്നതെന്നും കെ എസ് ഇ ബി അറിയിച്ചു.

ഡാമുകളിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞുവെങ്കിലും ഡാം വിദഗ്ധരുടെ നേതൃത്വത്തിലുള്ള പള്ളത്തെ ഡാം സേഫ്റ്റി ഓർഗനൈസേഷനിലെ കൺട്രോൾ റൂം സംവിധാനം തുടരുന്നതാണ്. ഇതോടൊപ്പം തിരുവനന്തപുരം വൈദ്യുതി ഭവനിലെ കൺട്രോൾ റൂം താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയുമാണ്.

Signature-ad

വൻകിട ഡാമുകളിലെ ഇപ്പോളത്തെ ജലനിരപ്പ് 2194എം സി എം ആണ്. അതായതു സംഭരണ ശേഷിയുടെ 62.12ശതമാനമാണ്. ഇടുക്കിയിൽ 63.34ശതമാനവും ഇടമലയാറിൽ 56.12ശതമാനവും കക്കിയിൽ 62.64ശതമാനവും ബാണാസുരസാഗറിൽ 75.5ശതമാനവും ഷോളയാറിൽ 76.14ശതമാനവും ജലമാണുള്ളത്.

വരും ദിവസങ്ങളിൽ മഴ കനത്താലും കെ എസ് ഇ ബി യുടെ ജലസംഭരണികളിൽ യാതൊരു തരത്തിലുള്ള ആശങ്കക്ക് ഇട നൽകാത്ത തരത്തിലുള്ള ഡാം മാനേജ്മെന്റാണ് നിലവിൽ ഉള്ളതെന്നും കെ എസ് ഇ ബി അറിയിച്ചു.

Back to top button
error: