NEWS

പരാതിക്കാര്‍ രംഗത്ത്‌; ഖമറുദ്ദീനെതിരെ കൂടുതല്‍ കേസുകള്‍

കാസര്‍കോട് : ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പുക്കേസില്‍ അറസ്റ്റിലായ മഞ്ചേശ്വരം എംഎല്‍എ എം.സി.ഖമറുദ്ദീനെതിരെ കൂടുതല്‍ കേസുകള്‍.

2017ല്‍ നിക്ഷേപിച്ച 277 ഗ്രാം സ്വര്‍ണം തിരികെ ലഭിച്ചില്ലെന്ന് പയ്യന്നൂര്‍ സ്വദേശിനിയും 2018ല്‍ നിക്ഷേപിച്ച 321 ഗ്രാം സ്വര്‍ണം തിരികെ നല്‍കാതെ വഞ്ചിച്ചെന്ന് കാണിച്ച് മറ്റൊരു വനിതയും 2018ല്‍ നിക്ഷേപിച്ച 15 ലക്ഷം തിരികെ വേണമെന്നാവശ്യപ്പെട്ട് പയ്യന്നൂര്‍ സ്വദേശിയുമാണ് പരാതിയുമായി രംഗത്ത് വന്നത്.

Signature-ad

മൂന്ന് പരാതിയിലും ഖമറുദ്ദീനെ ഒന്നാം പ്രതിയാക്കിയും പൂക്കോയ തങ്ങളെ രണ്ടാം പ്രതിയാക്കിയും കേസെടുത്തു. അതേസമയം, ഖമറുദ്ദീനെ കസ്റ്റിഡിയില്‍ വേണമെന്ന് അന്വേഷണസംഘം തിങ്കളാഴ്ച കോടതിയില്‍ ആവശ്യപ്പെട്ടേക്കും. ജ്വല്ലറി മാനേജിങ് ഡയറക്ടര്‍ പൂക്കോയ തങ്ങളും മറ്റു പ്രതികളും ഒളിവില്‍ തുടരുകയാണ്. ഇവര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചേക്കും എന്നാണ് സൂചന.

Back to top button
error: