CrimeNEWS

പരീക്ഷയുടെ മേൽനോട്ടത്തിനെത്തിയ അധ്യാപകനെ കുത്തി; പ്ലസ് ടു വിദ്യാർത്ഥി പിടിയിൽ

ദില്ലി: ദില്ലിയിൽ അധ്യാപകനെ പ്ലസ് ടു വിദ്യാർത്ഥി കത്തികൊണ്ട് തുത്തി വീഴ്ത്തി. ദില്ലിയിലെ ഇന്ദർപുരി മേഖലയിലാണ് സംഭവം. പ്രദേശത്തെ ഒരു സർക്കാർ സക്കൂളിൽ പരീക്ഷയുടെ മേൽനോട്ടത്തിനായി എത്തിയതായിരുന്നു ഭൂദേവ് എന്ന അധ്യാപകൻ. പ്രാക്ടിക്കൽ പരീക്ഷ നടക്കുന്നതിനിടെയാണ് വിദ്യാർത്ഥി അധ്യാപകനെ കുത്തിയത്. പരീക്ഷയ്ക്കിടെ പെട്ടന്ന് വിദ്യാർത്ഥി കൈയ്യിലുണ്ടായിരുന്ന കത്തികൊണ്ട് അധ്യാപകനെ നിരവധി തവണ കുത്തുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.

ഒന്നിലേറെ തവണ വയറിന് കുത്തേറ്റ അധ്യാപകൻ ഗുരുതരാവസ്ഥയിൽ ബിഎൽകെ കപൂർ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ അധ്യാപകനെ കുത്തിയ പ്ലസ് ടു വിദ്യാർത്ഥിയെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കുത്താനുപയോഗിച്ച കത്തിയും പൊലീസ് കസ്റ്റഡിയിലെടുത്തു. ആക്രമണത്തിന് പിന്നിൽ മറ്റ് രണ്ട് വിദ്യാർത്ഥികൾ കൂടി ഉൾപ്പെട്ടിട്ടുണ്ടെന്ന് പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്. കൂടുതൽ പേർക്ക് കുറ്റകൃത്യത്തിൽ പങ്കുണ്ടെന്ന് സംശയമുണ്ട്, വിദ്യാർത്ഥികളെ ചോദ്യം ചെയ്ത ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.

Back to top button
error: