തദ്ദേശ ഭരണ തെരഞ്ഞെടുപ്പിൽ താൻ മത്സരിക്കുമെന്ന വാർത്ത തള്ളി ഉമ്മൻ ചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മൻ .കോട്ടയം ജില്ലാ പഞ്ചായത്തിലേക്ക് പുതുപ്പള്ളി ഡിവിഷനിൽ ചാണ്ടി ഉമ്മൻ മത്സരിക്കും എന്നായിരുന്നു വാർത്ത .യുവാക്കൾക്ക് മതിയായ പ്രാതിനിധ്യം വേണമെന്നും താൻ മത്സരിക്കുന്നതിൽ നീതികേടുണ്ടെന്നും ചാണ്ടി ഉമ്മൻ NewsThen- നോട് പറഞ്ഞു .
യുവാക്കൾക്ക് പ്രാതിനിധ്യം നൽകണമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന നേതൃത്വം സംസ്ഥാന നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ട് .യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ട് ഷാഫി പറമ്പിൽ എല്ലാ ഡി സി സി അധ്യക്ഷന്മാരോടും ഇക്കാര്യം ആവശ്യപ്പെട്ടിട്ടുമുണ്ട് .എന്നാൽ കൂടുതൽ യുവാക്കളെ കാണുന്നില്ല .കോൺഗ്രസ് സംസ്ഥാന നേതൃത്വം അനുഭാവപൂർവമായ നിലപാട് എടുക്കുമെന്ന് കരുതുന്നതായും ചാണ്ടി ഉമ്മൻ പറഞ്ഞു .
തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫിന്റെയും കോൺഗ്രസിന്റെയും സാധ്യതകൾ മികച്ചതാണെന്നും ചാണ്ടി ഉമ്മൻ കൂട്ടിച്ചേർത്തു .നിയമസഭാ തെരഞ്ഞെടുപ്പ് അടക്കമുള്ള തെരഞ്ഞെടുപ്പുകളിൽ മത്സരിക്കുന്നതിനെ കുറിച്ച് ഇപ്പോൾ ഒന്നും പറയാനാവില്ല എന്നും ചാണ്ടി ഉമ്മൻ വ്യക്തമാക്കി .