KeralaNEWS

കോട്ടയത്ത് ഇടത് മുന്നണിയിൽ പൊട്ടിത്തെറി; കേരള കോൺഗ്രസ് എമ്മിനെതിരെ സിപിഐ പരസ്യമായി രംഗത്ത്

കോട്ടയം: കോട്ടയത്ത് ഇടത് മുന്നണിയിൽ പൊട്ടിത്തെറി. കേരള കോൺഗ്രസ് എമ്മിനെതിരെ സിപിഐ പരസ്യമായി രംഗത്ത് വന്നു. കേരള കോൺഗ്രസ് മുന്നണി മര്യാദ പാലിക്കുന്നില്ലെന്നും തദ്ദേശഭരണ സ്ഥാപനങ്ങളിലെ പദവികൾ രാജിവച്ച് ഒഴിയുന്നില്ലെന്നുമാണ് ആക്ഷേപം. പരാതി അടിസ്ഥാനരഹിതമാണെന്നും മുന്നണി ധാരണകൾ പാലിക്കുമെന്നും കേരള കോൺഗ്രസ് എം പ്രതികരിച്ചു.

കോട്ടയത്തെ ഇടത് മുന്നണിയിൽ രണ്ടാമനാര് എന്ന തർക്കം കേരള കോൺഗ്രസ് എമ്മിന്‍റെ എൽഡിഎഫ് പ്രവേശം മുതൽ നിലനിൽക്കുന്നുണ്ട്. ഇതിനിടെയാണ് തദ്ദേശഭരണ സ്ഥാപനങ്ങളിലെ അധികാര കൈമാറ്റം സംബന്ധിച്ചുള്ള പുതിയ തർക്കം. കഴിഞ്ഞ തദ്ദേശ ഭരണ തെരഞ്ഞെടുപ്പിന് പിന്നാലെ ജില്ലയിൽ അധികാര കൈമാറ്റം സംബന്ധിച്ച് എൽഡിഎഫ് ധാരണയുണ്ടാക്കിയിരുന്നു. ഇതനുസരിച്ച് കഴിഞ്ഞ ഡിസംബർ 30ന് ആദ്യ ടേം പൂർത്തിയാക്കിയ അംഗങ്ങൾ സ്ഥാനമൊഴിയണം. മുന്നണിയിൽ കേരള കോൺഗ്രസ് എം മാത്രം ഇത് പാലിക്കുന്നില്ലെന്നാണ് സിപിഐയുടെ ആക്ഷേപം.

Signature-ad

ആരോപണം അടിസ്ഥാനരഹിതമാണെന്നും സ്ഥാനമാറ്റം സംബന്ധിച്ച് കാര്യങ്ങൾ പരിശോധിക്കുകയാണെന്നും കേരള കോൺഗ്രസ് എം. പാല നഗരസഭ ചെയർമാൻ പദവി ഒഴിയുന്നതിലും നേരത്തെ കേരള കോൺഗ്രസ് എമ്മിൽ തർക്കമുണ്ടായിരുന്നുവെന്ന് ആരോപണം ഉയർന്നിരുന്നു. കേരള കോൺഗ്രസ് – സിപിഐ പ്രശ്നം രമ്യതയിൽ പരിഹരിക്കാൻ എൽഡിഎഫിൽ ശ്രമം നടക്കുന്നുണ്ട്.

Back to top button
error: