ന്യൂഡൽഹി∙ വിമാനത്തിൽ സഹയാത്രികയുടെമേൽ മൂത്രമൊഴിച്ചത് മുംബൈയിലെ വ്യവസായി ശങ്കര്‍ മിശ്രയെന്നു സ്ഥിരീകരണം. ഒളിവിൽ പോയ പ്രതിക്കായി ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കി പൊലീസ്. അമേരിക്കന്‍ സാമ്പത്തിക സേവന സ്ഥാപനത്തിന്‍റെ വൈസ് പ്രസിഡന്‍റായ ശങ്കര്‍ മിശ്ര, സംഭവം പുറത്തായതോടെ ഒളിവിൽ പോയിരുന്നു. മദ്യലഹരിയിൽ സഹയാത്രികയോട്ഇ മോശമായി പെരുമാറിയത് ശേഖര്‍ മിശ്ര എന്നയാളാണെന്നാണ് കഴിഞ്ഞ ദിവസം പുറത്തുവന്ന വിവരം. എന്നാൽ ശങ്കർ മിശ്ര ആണെന്ന് പിന്നീടാണ് സ്ഥിരീകരിച്ചത്.
ശങ്കര്‍ മിശ്ര താമസിക്കുന്ന മുംബൈയിലും ഓഫിസുള്ള ബെംഗളൂരുവിലും ഡല്‍ഹി പൊലീസ് തിരച്ചില്‍ നടത്തി. സ്ത്രീത്വത്തെ അപമാനിക്കല്‍, ബലപ്രയോഗം, പൊതു ഇടത്തില്‍ അപമര്യാദയായി പെരുമാറല്‍, എയര്‍ക്രാഫ്റ്റ് ചട്ടലംഘനം എന്നീ കുറ്റങ്ങള്‍ ചുമത്തി ശങ്കര്‍ മിശ്രയ്ക്കെതിരെ കേസെടുത്തു. നവംബര്‍ 26ന് ന്യൂയോര്‍ക്കില്‍നിന്ന് ഡല്‍ഹിയിലേക്കു വരികയായിരുന്ന എയർ ഇന്ത്യ വിമാനത്തിലാണു സംഭവമുണ്ടായത്. കേസില്‍ എയര്‍ ഇന്ത്യയുടെ നാല് ജീവനക്കാരുടെയും മൊഴിയെടുത്തു.