പാലാ: സംസ്ഥാന സീനിയർ വോളിബോൾ ചാമ്പ്യൻഷിപ്പിലെ സെമി ഫൈനൽ മത്സരങ്ങൾ ഇന്ന് കൊടുമ്പിടി വിസിബ് സ്റ്റേഡിയത്തിൽ നടക്കും. പുരുഷവിഭാഗത്തിൽ കെ എസ് ഇ ബി താരങ്ങളടങ്ങിയ തിരുവനന്തപുരം സെമി ഫൈനലിൽ പ്രവേശിച്ചു. നേരിട്ടുള്ള സെറ്റുകൾക്കു കണ്ണൂരിനെ പരാജയപ്പെടുത്തിയാണ് തിരുവനന്തപുരം സെമിയിൽ എത്തിയത്. സ്കോർ: 25-14, 25-21, 25-18.
വനിതാ വിഭാഗത്തിൽ എറണാകുളത്തെ തകർത്ത് കോഴിക്കോടും സെമിയിൽ പ്രവേശിച്ചു. സ്കോർ: 25-23, 25-18, 19-25, 25-17. വനിതാ വിഭാഗത്തിൽ കോഴിക്കോടും പത്തനംതിട്ടയും സെമിയിലെത്തി. എറണാകുളത്തെ ഒന്നിനെതിരെ നാലു സെറ്റുകൾക്കാണ് കോഴിക്കോട് തറപറ്റിച്ചത്.സ്കോർ: 25-23, 25-18, 19-25, 25-17. പത്തനംതിട്ടയുടെ ജയവും ഏകപക്ഷീയമായിരുന്നു. നേരിട്ടുള്ള സെറ്റുകൾക്കു കണ്ണൂരിനെ അടിയറവ് പറയിച്ചു. സ്കോർ: 25-18, 25-16, 25-15.
ചാമ്പ്യൻഷിപ്പിൽ മന്ത്രി റോഷി അഗസ്റ്റ്യൻ വിശിഷ്ടാതിഥിയായി പങ്കെടുത്തു. സംസ്ഥാന വോളിബോൾ ടെക്നിക്കൽ കമ്മിറ്റി ചെയർമാൻ സി കെ ഉസ്മാൻ, എം എസ് അനിൽകുമാർ, ജെയിസൺ പുത്തൻകണ്ടം, കുര്യാക്കോസ് ജോസഫ്, ജെറി ജോസ്, തങ്കച്ചൻ കുന്നുംപുറം, സിബി അഴകൻപറമ്പിൽ, ബിനുവള്ളോംപുരയിടം തുടങ്ങിയവർ ചേർന്ന് മന്ത്രിയെ സ്വീകരിച്ചു. ചാമ്പ്യൻഷിപ്പിൻ്റെ ഫൈനൽ നാളെ നടക്കും. ജോസ് കെ മാണി എം പി സമ്മാനദാനം നിർവ്വഹിക്കും. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം എൽ എ മുഖ്യാതിഥിയായി പങ്കെടുക്കും.