CrimeNEWS

മേപ്പാടിയില്‍ വാക്കുതര്‍ക്കത്തിനിടെ യുവാവ് കുത്തേറ്റ് മരിച്ചു; സുഹൃത്തിന് പരുക്ക്

വയനാട്: മേപ്പാടിയില്‍ വാക്ക് തര്‍ക്കവുമായി ബന്ധപ്പെട്ട സംഘര്‍ഷത്തിനിടയില്‍ കത്തിക്കുത്തേറ്റ യുവാവ് മരിച്ചു. മേപ്പാടി കോട്ടപ്പടി കുന്നമംഗലംവയല്‍ കാവുണ്ടത്ത് മുഹമ്മദലിയുടെ മകന്‍ മുര്‍ഷിദ് (23) ആണ് മരിച്ചത്.

ഞായറാഴ്ച പുലര്‍ച്ചെ ഒന്നരയോടെ മേപ്പാടി എരുമക്കൊല്ലി റോഡില്‍ പൂളക്കുന്നിന് സമീപമാണ് സംഭവം. മുര്‍ഷിദിന്റെ സുഹൃത്തിന്റെ സ്‌കൂട്ടറിന്റെ താക്കോല്‍ കാണാതായതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കത്തികുത്തില്‍ കലാശിച്ചതെന്നാണ് പ്രാഥമിക വിവരം.

Signature-ad

മുര്‍ഷിദിന്റെ സുഹൃത്ത് നിഷാദ് (25) നും കുത്തേറ്റിട്ടുണ്ട്. ഇയാള്‍ മേപ്പാടി വിംസ് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. സംഭവത്തെ കുറിച്ച് കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇവരെ കുത്തിയതായി പറയപ്പെടുന്ന രൂപേഷ് എന്നയാളെ തിരയുകയാണ്.

Back to top button
error: