
തിരുവനന്തപുരം: സർക്കാർ-അർധസർക്കാർ, സ്വയംഭരണ, ഗ്രാൻഡ് ഇൻ എയ്ഡ് സ്ഥാപനങ്ങളിൽ ബയോമെട്രിക് പഞ്ചിങ് സംവിധാനം ജനുവരി ഒന്നുമുതൽ നടപ്പാവുന്നു. കൃത്യമായി ഓഫീസിൽ വരുകയും പോകുകയും ചെയ്യുന്നവർക്കും അധികസേവനം ചെയ്യുന്നവർക്കും കൂടുതൽ ആനുകൂല്യം ലഭിക്കാനുള്ള സംവിധാനവും ഇതോടെ നടപ്പാകും.
കളക്ടറേറ്റുകൾ, ഡയറക്ടറേറ്റ്, വകുപ്പു മേധാവികളുടെ ഓഫീസുകൾ എന്നിവിടങ്ങളിലാണ് പഞ്ചിങ് ഏർപ്പെടുത്തുന്നത്. അതോടൊപ്പം ഹാജർ സ്പാർക്കുമായി ബന്ധപ്പെടുത്തുകയും ചെയ്യും.
വൈകിയെത്തുന്നവരുടെ അവധി ഓട്ടോമാറ്റിക്കായി സ്പാർക്കിൽ രേഖപ്പെടുത്തുകയും ശമ്പളത്തിൽ കുറവുവരുകയും ചെയ്യും. മാർച്ച് 31നു മുമ്പായി മറ്റെല്ലാ ഓഫീസുകളിലും ഈ സംവിധാനം നടപ്പാക്കും.






