KeralaNEWS

അടിമാലിയിൽ കോളജ് വിദ്യാർഥികൾ സഞ്ചരിച്ച ബസ് കൊക്കയിലേക്ക് മറിഞ്ഞ് 40 വിദ്യാർഥികൾക്ക് പരുക്ക്, തിരൂർ സ്വദേശിയായ ഒരാൾ മരിച്ചു

ഇടുക്കി അടിമാലി മുനിയറയിൽ വിദ്യാർത്ഥികൾ സഞ്ചരിച്ച ബസ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം. വളാഞ്ചേരി റീജനൽ കോളജിലെ വിദ്യാർഥികൾ സഞ്ചരിച്ച ബസാണ് അപകടത്തിൽപെട്ടത്.  വിദ്യാര്‍ഥികള്‍ വാഗമണ്‍ സന്ദര്‍ശിച്ച് മടങ്ങവെ പുലര്‍ച്ചെ ഒന്നര മണിയോടെയാണ്  അപകടമുണ്ടായത്. ബസിൽ 41 വിദ്യാർത്ഥികളും 3 ബസ് ജീവനക്കാരുമാണ്  ഉണ്ടായിരുന്നത്. ഒരാൾ മരിച്ചു. പരുക്കേറ്റവരെ അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മലപ്പുറം തിരൂർ ആതവനാട് സ്വദേശി മിൽഹാജ് (20)ആണ് മരിച്ചത്. വളാഞ്ചേരിയില്‍നിന്നുള്ള കോളേജ് വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ബസാണ് അപകടത്തില്‍പ്പെട്ടത്.  കുത്തനെയുള്ള ഇറക്കത്തില്‍ നിയന്ത്രണംവിട്ട ബസ് 70 അടിയോളം താഴ്ചയിലേക്ക് മറിഞ്ഞു.

Signature-ad

നാട്ടുകാരും പോലീസും ചേര്‍ന്നാണ് വാഹനത്തില്‍ ഉണ്ടായിരുന്നവരെ പുറത്തെടുത്തത്. രക്ഷാപ്രവര്‍ത്തനം രണ്ട് മണിക്കൂറോളം നീണ്ടു. പരിക്കേറ്റവരെ അടിമാലി താലൂക്ക് ആശുപത്രിയിലും സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഗുരുതരമായ പരിക്കേറ്റ മിന്‍ഹാജിനെ കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Back to top button
error: