KeralaNEWS

മുഖ്യമന്ത്രിയെ പരോക്ഷമായി വിമർശിച്ച് വി.ടി ബൽറാം; “മണ്ടനും ഗുണ്ടയും തമ്മിലുള്ള പോരിനിടയിൽ 100 കോടിയുടെ സ്വത്തും അന്വേഷിക്കണം”

പാലക്കാട്∙ സിപിഎം സംസ്ഥാന സമിതിയിൽ ഇ.പി. ജയരാജനെതിരെ പി.ജയരാജൻ സാമ്പത്തിക ആരോപണം ഉന്നയിച്ചതിന് പിന്നാലെ വിഷയം ഏറ്റെടുത്തു പ്രതിപക്ഷം. സി പി എം നേതാക്കളുടെ സ്വത്തിനെക്കുറിച്ച് വിവരം നൽകാൻ അഭ്യർത്ഥിച്ചു മുൻ എം എൽ എ അനിൽ അക്കര രംഗത്തെത്തിയിരുന്നു. അതിനൊപ്പം സി പി എം നേതാക്കളെ പരിഹസിച്ചു കെ പി സി സി വൈസ് പ്രസിഡന്റ്‌ വി ടി ബാൽറാമും ഫേസ്ബുക്ക് പോസ്റ്റിട്ടു.

മുഖ്യമന്ത്രി പിണറായി വിജയനെ പരോക്ഷമായി വിമർശിച്ചാണ്  കോൺഗ്രസ് ഉപാധ്യക്ഷൻ വി.ടി.ബൽറാം രംഗത്തെത്തിയത്. ‘മണ്ടനും ഗുണ്ടയും തമ്മിലുള്ള ആരോപണ പ്രത്യാരോപണങ്ങൾക്കൊപ്പം ഈ പ്രമുഖ കുടുംബത്തിന്റെ സ്വത്ത് സമ്പാദനത്തെക്കുറിച്ചുകൂടി അന്വേഷിക്കാൻ സിപിഎം തയാറാവുമോ’ എന്നാണ് ബൽറാം ഫെയ്സ്ബുക്ക് കുറിപ്പിലൂടെ ചോദിക്കുന്നത്.

Signature-ad

ബൽറാമിന്റെ കുറിപ്പ് ഇങ്ങനെ:

“ഒരു പ്രമുഖന്റെ മകളോട് ഒരു ടിവി ഇന്റർവ്യൂവിൽ ചോദ്യം ചോദിക്കുന്നുണ്ട്, താങ്കൾക്ക് 100 കോടിയിൽപ്പരം രൂപയുടെ സ്വത്തുണ്ടെന്ന് ആക്ഷേപമുണ്ടല്ലോ എന്ന്. പ്രമുഖ മകൾ പറയുന്ന മറുപടി ഏയ് അത്രയ്ക്കൊന്നുമില്ല, അതിന്റെ പകുതി പോലും ഇല്ല എന്നാണ്. ശ്രദ്ധിക്കുക, അതിന്റെ പത്തിലൊന്ന് പോലുമില്ലെന്നോ നൂറിലൊന്ന് പോലുമില്ലെന്നോ അല്ല മറുപടി എന്ന്!. മണ്ടനും ഗുണ്ടയും തമ്മിലുള്ള ആരോപണ പ്രത്യാരോപണങ്ങൾക്കൊപ്പം ഈ പ്രമുഖ കുടുംബത്തിന്റെ സ്വത്ത് സമ്പാദനത്തെക്കുറിച്ചുകൂടി അന്വേഷിക്കാൻ സിപിഎം തയാറാവുമോ?”

Back to top button
error: