KeralaNEWS

തൃശൂരില്‍ കാറും ബസും കൂട്ടിയിടിച്ചു; കുടുംബത്തിലെ 4 പേര്‍ മരിച്ചു

തൃശൂര്‍: എറവ് സ്‌കൂളിനു സമീപം ബസും കാറും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ 4 പേര്‍ മരിച്ചു. കാറിലുണ്ടായിരുന്ന നാലു പേരാണ് മരിച്ചത്. തൃശൂര്‍ സെന്റ് തോമസ് കോളജിലെ റിട്ട. അധ്യാപകന്‍ വിന്‍സന്റ്, ഭാര്യ മേരി, വിന്‍സന്റിന്റെ സഹോദരന്‍ തോമസ്, സഹോദരീ ഭര്‍ത്താവ് ജോസഫ് എന്നിവരാണു മരിച്ചത്.

കാഞ്ഞാണിയില്‍നിന്ന് തൃശൂരിലേക്ക് വരികയായിരുന്ന കാറും വാടാനപ്പള്ളി ഭാഗത്തേക്കു പോകുകയായിരുന്ന ബസുമാണ് കൂട്ടിയിടിച്ചത്. മറ്റൊരു കാറിനെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ കാര്‍ ബസിലേക്ക് ഇടിച്ചു കയറുകയായിരുന്നു. കാറിന്റെ മുന്‍വശം പൂര്‍ണമായും തകര്‍ന്നു. ഉടനെ നാട്ടുകാര്‍ ഓടിക്കൂടി കാറിലുണ്ടായിരുന്നവരെ പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Signature-ad

 

Back to top button
error: