IndiaNEWS

കുളുവിൽ പാരാഗ്ലൈഡിങ്ങിനിടെ സുരക്ഷാ ബെൽറ്റ് അഴിഞ്ഞ് താഴേക്ക് പതിച്ചു, യുവാവിന് ദാരുണാന്ത്യം, വീണത് 500 അടി ഉയരത്തിൽ നിന്ന്

മണാലി: കുളുവിൽ പാരാഗ്ലൈഡിങ്ങിനിടെ സുരക്ഷാ ബെൽറ്റ് അഴിഞ്ഞ് താഴേക്ക് പതിച്ചു, യുവാവിന് ദാരുണാന്ത്യം, വീണത് 500 അടി ഉയരത്തിൽ നിന്ന്. മഹാരാഷ്ട്ര സ്വദേശിയായ സൂരജ് ഷാ എന്ന 30-കാരനാണ് മരിച്ചത്. കുളുവിലെ ദോഭിയില്‍ പാരാ​ഗ്ലൈഡ് നടത്തുന്നതിനിടെ അഞ്ഞൂറോളം അടി മുകളില്‍ നിന്ന് വീഴുകയായിരുന്നു. സുരക്ഷാ ബെല്‍റ്റിന്റെ തകരാറാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍.

രണ്ടുപേര്‍ക്ക് പറക്കാവുന്ന പാരാഗ്ലൈഡറിലാണ് സുരജ് കയറിയത്. 500 അടി മുകളിൽ നിൽക്കുന്നതിനിടെ സുരക്ഷാ ബെൽറ്റ് വിട്ടുപോകുകയും താഴേക്കു വീഴുകയുമായിരുന്നു. സൂരജ് ഷായെ പ്രദേശവാസികൾ ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കൂടെയുണ്ടായിരുന്ന പൈലറ്റ് സുരക്ഷിതനാണ്. ഇയാളെ ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കിയിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. സുഹൃത്തുക്കള്‍ക്കൊപ്പം കുളു മണാലി സന്ദര്‍ശനത്തിനെത്തിയതായിരുന്നു സൂരജ്.

Signature-ad

സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ​ഗുജറാത്തിൽ പാരാ​ഗ്ലൈഡിങ്ങിനിടെ ദക്ഷിണ കൊറിയൻ സ്വദേശി മരിച്ച് മണിക്കൂറുകൾക്കുശേഷമാണ് കുളവിലും അപകടമുണ്ടായത്. ഹിമാചല്‍ പ്രദേശില്‍ ടാന്‍ഡം പാരാഗ്ലൈഡിങ്ങിനിടെ നിരവധി പേര്‍ മരിക്കുകയും പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഈ വര്‍ഷം ആദ്യം 12 വയസുകാരന്‍ വീണു മരിച്ചതിനെതുടര്‍ന്ന് ഹിമാചല്‍ ഹൈക്കോടതി ഇത്തര സാഹസിക റൈഡുകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയിരുന്നു.

Back to top button
error: