IndiaNEWS

ദർശനം കഴിഞ്ഞു മടങ്ങിയ ശബരിമല തീര്‍ത്ഥാടകരുടെ വാഹനം കൊക്കയിലേക്ക് മറിഞ്ഞ് എട്ടു മരണം, ഇന്നലെ രാത്രി 11 മണിയോടെ കുമളി- കമ്പം പാതയിലാണ് അപകടം

കുമളിക്കു സമീപം കേരള തമിഴ് നാട് അതിർത്തിയിൽ ശബരിമല തീർഥാടകർ സഞ്ചരിച്ച വാൻ നിയന്ത്രണംവിട്ട് മറിഞ്ഞ് എട്ടു പേർ മരിച്ചു. ഒരു കുട്ടി ഉൾപ്പെടെ 2 പേർക്കു പരുക്കേറ്റു. ശബരിമല ദർശനം കഴിഞ്ഞു മടങ്ങുകയായിരുന്ന തേനി ആണ്ടിപ്പെട്ടി സ്വദേശികളായിരുന്നു വാഹനത്തിൽ. ഇന്നലെ (വെളളി) രാത്രി 11 മണിയോടെയാണ് അപകടമുണ്ടായത്.

തമിഴ്നാട്ടിലേക്കു വെള്ളം കൊണ്ടുപോകുന്ന കമ്പം റൂട്ടിലെ ആദ്യ പെൻസ്റ്റോക്ക് പൈപ്പിന് സമീപമാണ് അപകടം നടന്നത്. 40 അടി താഴ്ചയിൽ പൈപ്പിനു മുകളിലേക്കാണു വാഹനം മറിഞ്ഞത്. കുമളി പൊലീസും നാട്ടുകാരുമാണ് സംഭവസ്ഥലത്ത് ആദ്യമെത്തിയത്. കമ്പത്തുനിന്നുള്ള പൊലീസും അഗ്നിരക്ഷാസേനയും ചേർന്ന് വാഹനത്തിൽ കുടുങ്ങിയവരെ രക്ഷപ്പെടുത്തി. ഒരു കുട്ടി അടക്കം 10 പേരാണ് വാഹനത്തിലുണ്ടായിരുന്നത്. കുട്ടിയെ കുമളിയിലെ ആശുപത്രിയിലും മറ്റൊരാളെ  കമ്പത്തെ ഗവ. ആശുപത്രിയിലും  പ്രവേശിപ്പിച്ചു.

Signature-ad

പെൻസ്റ്റോക്ക് പൈപ്പ് കടന്നുപോകുന്ന പാലമായതിനാൽ സാധാരണ റോഡിനെക്കാൾ വീതി കുറവാണ്. വാഹനത്തിന്റെ അമിതവേഗവും വളവുകൾ നിറഞ്ഞ റോഡിലെ ഡ്രൈവറുടെ പരിചയക്കുറവും അപകടകാരണമായെന്ന് പൊലീസ് പറയുന്നു. ഹെയർപിൻ വളവു പിന്നിട്ടു വന്ന വാഹനം മരത്തിലിടിച്ച ശേഷം കൊക്കയിലേക്ക് മറിയുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം. പെൻസ്റ്റോക്ക് പൈപ്പുകൾക്കു മേൽ പതിച്ച വാഹനം പൂർണമായും തകർന്നു.
മൃതദേഹങ്ങൾ കമ്പത്തെ ആശുപത്രിയിൽ.

Back to top button
error: