IndiaNEWS

സുശാന്തിന്റെ കാമുകി റിയയെ ‘എ.യു’ വിളിച്ചത് 44 തവണ: എല്ലാവരോടും സ്‌നേഹം മാത്രമെന്ന് ജൂനിയര്‍ താക്കറെ

മുംബൈ: ബോളിവുഡ് താരം സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് ശിവസേന ഉദ്ധവ് താക്കറെ വിഭാഗം നേതാവും മുന്‍ മന്ത്രിയുമായ ആദിത്യ താക്കറെയ്‌ക്കെതിരേ വീണ്ടും ആരോപണം. ശിവസേനഏക്‌നാഥ് ഷിന്‍ഡെ വിഭാഗം ലോക്‌സഭാംഗം രാഹുല്‍ ഷിവാലെയാണ് സുശാന്തിന്റെ മരണത്തില്‍ ആദിത്യയുടെ പങ്ക് ചോദ്യം ചെയ്തത്.

സുശാന്തിന്റെ കാമുകി റിയ ചക്രവര്‍ത്തിക്ക് 44 ഫോണ്‍കോളുകളാണ് ‘എ.യു’ എന്ന് സേവ് ചെയ്തിരിക്കുന്ന നമ്പറില്‍നിന്ന് വന്നത്. എ.യു എന്നത് ആദിത്യ താക്കറെ(ആദിത്യ ഉദ്‌വധ് താക്കറെ)യാണെന്ന് ബിഹാര്‍ പോലീസ് അറയിച്ചിട്ടുണ്ടെന്നും അതില്‍ അന്വേഷണം വേണമെന്നും അദ്ദേഹം ലോക്‌സഭയെ അറിയിച്ചതായാണ് റിപ്പോര്‍ട്ട്. സുശാന്തിന്റെ മരണം ലോക്‌സഭയില്‍ ഉന്നയിച്ച രാഹുല്‍ സിബിഐ അന്വേഷണം എവിടെയെത്തിയെന്നും ആരാഞ്ഞു. ഏക്‌നാഥ് ഷിന്‍ഡെ വിഭാഗം എംഎല്‍എമാരും ബിജപി അംഗങ്ങളും മഹാരാഷ്ട്ര നിയമസഭാ വളപ്പില്‍ ‘ആരാണ് എയു’ എന്ന ബാനര്‍ ഉയര്‍ത്തിപ്പിടിച്ച് പ്രതിഷേധിച്ചു.

Signature-ad

ആരോപണങ്ങള്‍ ഉന്നയിക്കുന്നവരോടെല്ലാം സ്‌നേഹം മാത്രമാണുള്ളതെന്ന് ആദിത്യ താക്കറെ പ്രതികരിച്ചു. സ്വന്തം വീട്ടിലും പാര്‍ട്ടിയിലും വിശ്വസ്തനല്ലാത്ത ഒരാളില്‍നിന്ന് ഇതേ പ്രതീക്ഷിക്കുന്നൂള്ളൂവെന്നും അദ്ദേഹം പറഞ്ഞു. സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട് റിയയുടെ ഫോണിലുള്ള എയു എന്ന പേരിനെച്ചൊല്ലി നേരത്തേ ആദിത്യയ്‌ക്കെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍, എ.യു എന്നത് അനായ ഉദ്ധാസ് എന്ന സുഹൃത്താണെന്നും ആദിത്യയെ ഇന്നേവരെ കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ലെന്നും ഫോണ്‍ നമ്പര്‍ കയ്യിലില്ലെന്നുമാണ് റിയ മുന്‍പു പ്രതികരിച്ചത്.

Back to top button
error: