Social MediaTRENDING

ഓരോന്ന് അടിച്ചടിച്ച് പോകാം! ആംബുലന്‍സ് നിര്‍ത്തി മദ്യപിച്ച് ഡ്രൈവറും രോഗിയും; വീഡിയോ വൈറല്‍

ഭുവനേശ്വര്‍(ഒഡീഷ): ആശുപത്രിയിലേക്കുള്ള യത്രയ്ക്കിടെ വാഹനം നിര്‍ത്തി രോഗിക്കൊപ്പം മദ്യപിച്ച് ആംബുലന്‍സ് ഡ്രൈവര്‍. ജഗത്സിങ്പുര്‍ ജില്ലയിലെ തിര്‍തോലിലാണ് സംഭവം. കാലിന് പരുക്കേറ്റ രോഗിയുമായി ആശുപത്രയിലേക്ക് പോകുംവഴിയാണ് ഡ്രൈവറും രോഗിയും ഷെയറിട്ടടിച്ചത്.

സംഭവത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി. വാഹനം നിര്‍ത്തി റോഡരികില്‍ നിന്ന് ആംബുലന്‍സ് ഡ്രൈവര്‍ മദ്യം ഒഴിച്ചുകൊടുക്കുന്നതും രണ്ടുപേരും ചേര്‍ന്ന് മദ്യപികുന്നതും ദൃശ്യത്തിലുണ്ട്. വാഹനത്തിനുള്ളിലെ സ്ട്രെച്ചറില്‍ കിടന്നുകൊണ്ടാണ് രോഗി മദ്യപിക്കുന്നത്.

Signature-ad

സംഭവത്തില്‍ വ്യാപക വിമര്‍ശനം ഉയര്‍ന്നതോടെ, രോഗി ആവശ്യപ്പെട്ടതിനെത്തുടര്‍ന്നാണ് താന്‍ മദ്യം ഒഴിച്ചുകൊടുത്തതെന്ന് ആംബുലന്‍സ് ഡ്രൈവര്‍ വിശദീകരിച്ചു. ഇരുവരും രണ്ടുപെഗ്ഗ് വീതം കഴിക്കുന്നതാണ് ദൃശ്യത്തിലുള്ളത്. ഒരു സ്ത്രീയും പ്രായപൂര്‍ത്തിയാവാത്ത കുട്ടിയും ഇതേസമയം വാഹനത്തില്‍ ഉണ്ടായിരുന്നു.

സംഭവം നടന്നത് സ്വകാര്യ ആംബുലന്‍സിലായതിനാല്‍ തങ്ങള്‍ക്ക് ഒന്നും പറയാനില്ലെന്ന് ജഗത്സിങ്പുര്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പ്രതികരിച്ചു. കുറ്റക്കാരനായ ആംബുലന്‍സ് ഡ്രൈവര്‍ക്കെതിരേ പോലീസും ആര്‍.ടി.ഒയുമാണ് നടപടിയെടുക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സംഭവത്തില്‍ കര്‍ശനനടപടി വേണമെന്ന ആവശ്യം സാമൂഹിക മാധ്യമങ്ങളില്‍ ശക്തമാണ്. സംഭവത്തില്‍ രേഖാമൂലമുള്ള പരാതികളൊന്നും ലഭിച്ചിട്ടില്ലെന്ന് തിര്‍തോല്‍ പോലീസ് വ്യക്തമാക്കി. എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്ത ശേഷം മാത്രമേ അന്വേഷണം നടത്താന്‍ സാധിക്കുകയുള്ളൂവെന്ന നിലപാടിലാണ് പോലീസ്.

 

 

Back to top button
error: