KeralaNEWS

ബഫസോണിൽ ഉന്നതതല യോഗം വിളിച്ചു മുഖ്യമന്ത്രി, എല്ലാം ചർച്ച ചെയ്യുമെന്ന് വനം മന്ത്രി

വയനാട്: ബഫര്‍സോണില്‍ ഉന്നതതലയോഗം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. എല്ലാ വിഷയങ്ങളും യോഗത്തില്‍ ചർച്ച ചെയ്യുമെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍ അറിയിച്ചു. വനവുമായി ബന്ധപ്പെട്ട് ചെറിയ പ്രശ്നമുണ്ടായാലും അതിനെ പർവതീകരിക്കുകയാണ്. പാവപ്പെട്ട കർഷകരെ തെറ്റിദ്ധരിപ്പിക്കുന്നു. ബഫര്‍സോണ്‍ വർഷങ്ങൾക്ക് മുൻപ് തന്നെ ചർച്ച തുടങ്ങിയ വിഷയമാണ്. എന്നാൽ വാർത്തകൾ ശ്രദ്ധിച്ചാൽ തോന്നും ഇത് ഇപ്പോൾ പൊട്ടിമുളച്ച സംഭവമാണെന്ന്. സര്‍ക്കാരിന് എതിരായ സമരങ്ങൾ കർഷകനെ സഹായിക്കാനല്ലെന്നും ശശീന്ദ്രന്‍ പറഞ്ഞു.

അതേസമയം ഉപഗ്രഹ സർവേ റിപ്പോർട്ടിനൊപ്പം നേരിട്ടുള്ള പരിശോധന റിപ്പോർട്ട് പിന്നീട് നൽകുമെന്ന് സുപ്രീം കോടതിയെ അറിയിക്കാനാണ് സര്‍ക്കാര്‍ ആലോചന. കോടതിയിൽ സ്വീകരിക്കേണ്ട നിലപാടിനെ കുറിച്ച് എജിയും സ്റ്റാന്‍റിങ് കൗസലുമായും ചർച്ച ചെയ്യും. ഉപഗ്രഹ സർവേ റിപ്പോർട്ട് സമർപ്പിക്കാൻ സാവകാശം തേടലും പരിഗണനയിലുണ്ട്.എന്നാൽ, ബഫർസോണുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് തെറ്റായ പ്രചാരണങ്ങൾ നടക്കുന്നുവെന്നാണ് സി.പി.എം. നിലപാട്. ജനങ്ങളുടെ ആവാസവ്യവസ്ഥ സംരക്ഷിക്കുക എന്നത് പ്രധാനപ്പെട്ട ഉത്തരവാദിത്തമാണെന്നും ബഫർസോണുമായി ബന്ധപ്പെട്ട് യാതൊരു ആശങ്കയും ഉണ്ടാകേണ്ടതില്ലെന്നും സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ വ്യക്തമാക്കിയിരുന്നു.

Signature-ad

ഒരു കിലോമീറ്റർ പരിസ്ഥിതി ലോല മേഖലയാക്കുന്നത് കേരളത്തിൽ അപ്രായോഗികമാണ്. ഇത് സംസ്ഥാന സർക്കാർ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഉപഗ്രഹസഹായത്തോടെ തയ്യാറാക്കിയത് പ്രാഥമിക റിപ്പോർട്ട് മാത്രമാണ്. വിട്ടുപോയവ ഫീൽഡ് സർവേയിൽ കൂട്ടിച്ചേർക്കുമെന്ന് സർക്കാർ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഇത് സംബന്ധിച്ച ആശങ്കകൾ പരിഹരിക്കുമെന്ന് സർക്കാർ തന്നെ വ്യക്തമാക്കിയിരിക്കെ സർക്കാരിനെതിരായി തെറ്റായ പ്രചാരണവുമായി ഇറങ്ങിയവരുടെ താൽപര്യങ്ങൾ തിരിച്ചറിയണമെന്നും സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു.

Back to top button
error: