തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യത്തിന് ഇന്ന് മുതല്‍ വില കൂടി. പത്ത് രൂപ മുതല്‍ 20 രൂപ വരെയാണ് വര്‍ധന. നിയമസഭ പാസാക്കിയ വില്‍പ്പന നികുതി കൂട്ടാനുള്ള ബില്ലില്‍ ഗവര്‍ണര്‍ ഇന്നലെ ഒപ്പിട്ടിരുന്നു. പിന്നാലെയാണ് വില വര്‍ധ ഇന്ന് മുതല്‍ പ്രാബല്യത്തിലായത്. പുതുക്കിയ വില ഉപഭോക്താക്കളില്‍ നിന്ന് ഇടാക്കി തുടങ്ങി.
ജവാന്‍ മദ്യത്തിന്റെ വില 600 രൂപയില്‍ നിന്ന് 610 രൂപയായി. എം.എച് ബ്രാന്‍ഡ് 1020 രൂപയില്‍ നിന്ന് 1040 രൂപയായി. ഇത്തരത്തില്‍ ഭൂരിഭാഗം ബ്രാന്‍ഡുകള്‍ക്കും പത്ത് മുതല്‍ 20 രൂപ വരെയാണ് കൂടുന്നത്.
നേരത്തെ ജനുവരി ഒന്ന് മുതലായിരിക്കും വില വര്‍ധന പ്രാബല്യത്തില്‍ വരികയെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഗവര്‍ണര്‍ ഒപ്പിട്ടതിന് പിന്നാലെ ഇന്ന് മുതല്‍ പുതുക്കിയ വില ഈടാക്കണമെന്ന് ബെവ്‌കോ നിര്‍ദ്ദേശം നല്‍കുകയായിരുന്നു.
മദ്യ കമ്പനികളില്‍ നിന്ന് ഈടാക്കിയിരുന്ന വിറ്റുവരവ് നികുതി ഒഴിവാക്കാന്‍ തീരുമാനിച്ചിരുന്നു. ഇതോടെ ഒരു വര്‍ഷം 195 കോടിയുടെ നഷ്ടമാണ് ബെവ്‌കോയ്ക്ക് ഉണ്ടായത്. ഈ നഷ്ടം നികത്താനാണ് വില്‍പ്പന നികുതി കൂട്ടാന്‍ തീരുമാനിച്ചത്. നാല് ശതമാനമാണ് നികുതി കൂടുന്നത്.