LIFELife Style

ബസിലും ജീവിതത്തിലും ഡബിൾബെൽ; 50 വയസുകാരൻ ഡ്രൈവറെ പ്രേമിച്ചു കെട്ടിയ യുവതി കണ്ടക്ടറുടെ റോളിൽ !

ലാഹോർ: സാദിഖിന്റെ ജീവിതം മുന്നോട്ടു പോകണമെങ്കിൽ ഷെഹ്സാദി ഡബിൾ ബെൽ കൊടുക്കണം, കാരണം ഡ്രൈവറായ സാദിഖിന്റെ ബസിലെ കണ്ടക്ടറും ഭാര്യയും ഒരാൾ തന്നെയാണ് – 24 വയസുകാരിയായ ഷെഹ്സാദി! പാകിസ്താനിലെ ലാഹോറിലാണ് സിനിമാക്കഥയെ വെല്ലുന്ന പ്രണയകഥ. 50 കാരനായ ബസ് ഡ്രൈവർ സാദിഖിന്റെ ഡ്രൈവിം​ഗ് സ്റ്റൈലാണ് തന്നെ ആകർഷിച്ചത് എന്നാണ് യുവതി പറയുന്നത്. ഇപ്പോൾ സാദിഖിനൊപ്പം ബസിൽ കണ്ടക്ടറായും പോകുന്നുണ്ട് ഷെഹ്സാദി. നേരത്തെ സാദിഖ് ഓടിച്ചിരുന്ന ബസിലാണ് സ്വദേശമായ ചന്നുവിൽനിന്ന് പാകിസ്താനിലെ പഞ്ചാബിലെ ലാഹോറിലേക്ക് അവൾ യാത്ര ചെയ്തിരുന്നത്. പഴയ പാട്ടുകൾ കേട്ടു കൊണ്ടാണ് സാദിഖ് ബസോടിച്ചിരുന്നത്. അങ്ങനെ അയാൾ ഡ്രൈവ് ചെയ്യുന്ന രീതി തനിക്കിഷ്ടപ്പെട്ടു എന്ന് ഷെഹ്സാദി പറഞ്ഞു.

Signature-ad

മൃദുവായി സംസാരിക്കുന്ന, നന്നായി പെരുമാറുന്ന ആളാണ് അദ്ദേഹം എന്നും യുവതി പറഞ്ഞു. ഷെഹ്സാദിയാണ് സാദിഖിനോട് ആദ്യം തന്റെ പ്രണയം തുറന്നു പറയുന്നത്. ‘എന്റെ സ്റ്റോപ്പ് ഏറ്റവും അവസാനമാണ്. അതിനാൽ മിക്കവാറും അവസാനമാകുമ്പോൾ ഞാനും അദ്ദേഹവും തനിച്ച് മാത്രമേ പാട്ടും കേട്ട് ബസിൽ ഉണ്ടാകൂ. പയ്യെ പയ്യെ ഞാൻ അദ്ദേഹത്തോട് പ്രണയത്തിലായി. പിന്നീട് ഞാനത് തുറന്നു പറഞ്ഞു. അദ്ദേഹവും ആ പ്രണയം അം​ഗീകരിച്ചു’ എന്ന് ഷെഹ്സാദി പറഞ്ഞു.

90 -കളിലെ പാട്ടുകൾ ഷെഹ്സാദി ആസ്വദിക്കുന്നത് താനും ശ്രദ്ധിച്ചിരുന്നു എന്ന് സാദിഖ് പറഞ്ഞു. ‘അവളെന്റേത് ആയിരുന്നു എങ്കിൽ എന്ന് ഞാനും പ്രാർത്ഥിച്ചിരുന്നു. ആ ദിവസം സർവശക്തൻ എന്റെ പ്രാർത്ഥന കേട്ടു – സാദിഖ് പറഞ്ഞു. ബന്ധുക്കൾക്ക് ഇരുവരും വിവാഹിതരാവുന്നതിനോട് യാതൊരു താൽപര്യവും ഇല്ലായിരുന്നു. എങ്കിലും ഇരുവരും അതൊന്നും കാര്യമാക്കിയില്ല. എതിർപ്പുകൾ അവഗണിച്ച് അവർ ഒന്നിച്ചു. ഇഷ്ട ഗാനങ്ങളും കേട്ട് ഇരുവരും ഒന്നിച്ച് യാത്ര തുടരുന്നു, ബസിലും ജീവിതത്തിലും

 

Back to top button
error: