IndiaNEWS

മുതിര്‍ന്ന പൗരൻമാരോട് കരുണയില്ലാതെ റെയിൽവേ; ഇളവുകള്‍ പുനഃസ്ഥാപിക്കില്ലെന്നു കേന്ദ്രമന്ത്രി

ന്യൂഡല്‍ഹി: ട്രെയിൻ യാത്രകൾക്കു മുതിര്‍ന്ന പൗരന്മാര്‍ക്ക് നല്‍കിയിരുന്ന ഇളവുകള്‍ തല്‍ക്കാലം പുനഃസ്ഥാപിക്കാന്‍ കഴിയില്ലെന്ന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കി.മുതിര്‍ന്ന പൗരന്മാര്‍ക്ക് ട്രെയിന്‍ യാത്രയില്‍ നല്‍കിയിരുന്ന ഇളവ് എപ്പോള്‍ പുനഃസ്ഥാപിക്കുമെന്ന ചോദ്യത്തിന് ലോക്സഭയില്‍ മറുപടി പറയുകയായിരുന്നു കേന്ദ്രമന്ത്രി.

പാസഞ്ചര്‍ ട്രെയിൻ സര്‍വീസുകള്‍ക്കായി കഴിഞ്ഞ വര്‍ഷം 59,000 കോടി രൂപ സബ്‌സിഡി നല്‍കിയതിനാലാണ് ഈ തീരുമാനമെന്നും മന്ത്രി വ്യക്തമാക്കി. ചില സംസ്ഥാനങ്ങളുടെ വാര്‍ഷിക ബജറ്റിനെക്കാള്‍ വലുതാണ് ഈ തുകയെന്നും അദ്ദേഹം സഭയില്‍ അറിയിച്ചു. പെന്‍ഷനും ശമ്പള ബില്ലുകളും വളരെ ഉയര്‍ന്നതാണെന്നും മന്ത്രി അറിയിച്ചു. റെയില്‍വേയുടെ വാര്‍ഷിക പെന്‍ഷന്‍ ചെലവ് 60,000 കോടി രൂപയും ശമ്പളത്തിനായി 97,000 കോടി രൂപയും ഇന്ധനത്തിനായി 40,000 കോടി രൂപയും ചെലവഴിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വര്‍ഷം 59,000 യാത്രക്കാർക്കാണ് സബ്‌സിഡി നല്‍കിയത്. പുതിയ തീരുമാനങ്ങള്‍ എടുക്കേണ്ടി വന്നാല്‍ അത് ഉടന്‍ കൈക്കൊള്ളും, തല്‍ക്കാലം എല്ലാവരും റെയില്‍വേയുടെ അവസ്ഥ മനസിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.

Signature-ad

കോവിഡ് മഹാമാരിയുടെ തുടക്കത്തിലാണ് മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള ഇളവ് താല്‍ക്കാലികമായി നിര്‍ത്തിയത്. യഥാർത്ഥ ചെലവുമായി താരതമ്യം ചെയ്യുമ്പോൾ ഓരോ ട്രെയിൻ യാത്രക്കാരനും 55 ശതമാനം ഇളവ് നല്‍കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. ഒരു യാത്രക്കാരനെ കൊണ്ടുപോകാന്‍ റെയില്‍വേയുടെ ചെലവ് 1.16 രൂപയാണെങ്കില്‍, യാത്രക്കാരില്‍ നിന്ന് ഈടാക്കുന്നത് 40-48 പൈസ മാത്രമാണെന്നും അദ്ദേഹം വിശദീകരിച്ചു. കോവിഡ് മഹാമാരിയുടെ ഭീതി ഒഴിഞ്ഞ് ട്രെയിനുകൾ പൂർണ തോതിൽ സർവീസ് ആരംഭിച്ചതോടെ യാത്രാ ഇളവ് പുനസ്ഥാപിക്കണമെന്ന ആവശ്യം ശക്തമായിരുന്നു.

 

Back to top button
error: