CrimeNEWS

ഡോക്ടര്‍ക്ക് നേരെ രോഗിയുടെ തെറിവിളി, ഭീഷണി; തടയാനെത്തിയ ആള്‍ക്കുനേരേ മുളകുപൊടി സ്‌പ്രേ ചെയ്തു

പത്തനംതിട്ട: അടൂര്‍ പറക്കോട് മെഡിക്കല്‍ സെന്റര്‍ ആശുപത്രിയില്‍ ഡോക്ടര്‍ക്ക് നേരെ രോഗിയുടെ തെറിവിളിയും ഭീഷണിയും. ഡോക്ടറോട് അപമര്യാദയായി പെരുമാറിയ പറക്കോട് സ്വദേശി വിഷ്ണു വിജയനെ പൊലീസ് അറസ്റ്റ് ചെയ്തു. നിരവധി കേസുകളിലെ പ്രതിയാണ് ഇയാളെന്നും, ഇയാള്‍ക്കെതിരെ കാപ്പ ചുമത്തിയതായും പൊലീസ് അറിയിച്ചു.

ഇന്നലെ വൈകീട്ടാണ് സംഭവമുണ്ടായത്. പ്രശ്നത്തില്‍ ഇടപെട്ട ഒരാളുടെ കണ്ണില്‍ ഇയാള്‍ മുളകുപൊടി സ്‌പ്രേ ചെയ്തു. ഇടതുകാലിലുണ്ടായ പരിക്കിന് ചികിത്സയ്ക്ക് വേണ്ടിയാണ് വിഷ്ണു സുഹൃത്തിനൊപ്പം ആശുപത്രിയിലെത്തിയത്.

Signature-ad

പ്രാഥമിക ചികിത്സയ്ക്ക് ശേഷം നിരീക്ഷണത്തില്‍ ഇരിക്കാന്‍ ഡോക്ടര്‍ നിര്‍ദേശിച്ചു. എന്നാല്‍ പിന്നീട് ഡോക്ടര്‍ വിളിച്ച് തുടര്‍ ചികിത്സ നിര്‍ദേശിക്കുകയോ മടങ്ങിപ്പോകാന്‍ പറയുകയോ ചെയ്തില്ല എന്നു പറഞ്ഞാണ് ഇയാള്‍ ഡോക്ടറെ അസഭ്യം പറഞ്ഞതെന്നാണ് റിപ്പോര്‍ട്ടുകള്‍.

Back to top button
error: