HealthLIFE

കാൽപ്പാദം വിണ്ടുകീറുന്നുവോ? വിഷമിക്കേണ്ട പരിഹാരം ഉണ്ട്‌.

കാല്‍പ്പാദം പത്ത് മിനുട്ട് സമയം നാരങ്ങ നീരില്‍ മുക്കി വെയ്ക്കുക. ആഴ്ചയില്‍ ഒരു തവണ വീതം ഫലം കാണുന്നത് വരെ ഇത് തുടരുക. കട്ടികുറഞ്ഞ പ്രകൃതിദത്ത ആസിഡായ നാരങ്ങനീര് മൃതവും വരണ്ടതുമായ ചര്‍മ്മത്തെ വിഘടിപ്പിക്കാനും നീക്കം ചെയ്യാനും സഹായിക്കും.

പാദത്തിലെ വിള്ളല്‍ ഇല്ലാതാക്കാന്‍ വെജിറ്റബിള്‍ ഓയില്‍ നല്ലതാണ്. വെജിറ്റബിള്‍ ഓയില്‍ കാലുകള്‍ കഴുകിയുണക്കിയ ശേഷം പുരട്ടുക. ഇത് നന്നായി തേച്ചതിന് ശേഷം കട്ടിയുള്ള സോക്‌സ് ധരിക്കുക. രാത്രി മുഴുവന്‍ ഇത്തരത്തില്‍ തുടരുന്നത് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ പാദത്തിലെ വിള്ളല്‍ ഇല്ലാതാക്കുന്നു.

Signature-ad

വാഴപ്പഴം പള്‍പ്പ് രൂപത്തിലാക്കി കാലിലെ വിണ്ടുകീറിയ ഭാഗത്ത് തേക്കുക. പത്ത് മിനുട്ട് കഴിഞ്ഞ് ഇത് കഴുകി വൃത്തിയാക്കുക. ഈ മാര്‍ഗ്ഗം ദിവസേന ചെയ്യുക. ഇത് പാദം വിണ്ടു കീറുന്നത് തടയുന്നു.

 

Back to top button
error: