CrimeNEWS

സുഹൃത്തുക്കള്‍ക്കൊപ്പം കിടക്കപങ്കിടാന്‍ ഭാര്യയെ നിര്‍ബന്ധിച്ചു, മര്‍ദനം; ടെക്കി അറസ്റ്റില്‍

ബംഗളൂരു: ഭാര്യയെ മര്‍ദിക്കുകയും സുഹൃത്തുക്കള്‍ക്കൊപ്പം കിടക്കപങ്കിടാന്‍ നിര്‍ബന്ധിക്കുകയും ചെയ്തെന്ന പരാതിയില്‍ ടെക്കി യുവാവ് അറസ്റ്റില്‍. ബംഗളൂരുവില്‍ ഐടി ജീവനക്കാരനായ 36 വയസുകാരനെയാണ് 34 വയസുകാരിയായ ഭാര്യയുടെ പരാതിയില്‍ പോലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞദിവസമാണ് ബംഗളൂരു സാംബിഗെഹള്ളി സ്വദേശിയും സോഫ്റ്റ് വെയര്‍ എന്‍ജിനീയറുമായ യുവതി ഭര്‍ത്താവിനെതിരേ പോലീസില്‍ പരാതി നല്‍കിയത്. ഭര്‍ത്താവ് സുഹൃത്തുക്കളുമായി ലൈംഗികബന്ധത്തിലേര്‍പ്പെടാന്‍ നിര്‍ബന്ധിക്കുകയാണെന്നും ഇതിന് തയ്യാറാകാത്തതിനാല്‍ മര്‍ദിക്കുന്നത് പതിവാണെന്നുമായിരുന്നു പരാതി.

Signature-ad

ഭര്‍ത്താവിന്റെ നിര്‍ബന്ധത്തിന് വഴങ്ങി അദ്ദേഹത്തിന്റെ രണ്ട് സുഹൃത്തുക്കളുമായി കിടക്കപങ്കിടേണ്ടിവന്നു. ഇതിന്റെ ദൃശ്യങ്ങള്‍ ഭര്‍ത്താവ് മൊബൈല്‍ഫോണില്‍ പകര്‍ത്തിയിരുന്നു. പിന്നീട് വീണ്ടും സുഹൃത്തുക്കളുമായി ലൈംഗികബന്ധത്തിലേര്‍പ്പെടാന്‍ നിര്‍ബന്ധിച്ചു. വിസമ്മതിച്ചതോടെ തന്നെ മര്‍ദിക്കുന്നത് പതിവായി. ഉപദ്രവം കാരണം വിവാഹമോചനം നേടാന്‍ തീരുമാനിച്ചു. എന്നാല്‍, ഇതോടെ തന്റെ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് ഭര്‍ത്താവ് ഭീഷണിപ്പെടുത്തുകയാണെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു.

ഐടി ജീവനക്കാരനായ ഭര്‍ത്താവ് ലഹരിക്ക് അടിമയാണെന്നാണ് യുവതിയുടെ ആരോപണം. വീട്ടില്‍ കഞ്ചാവ് ചെടികള്‍ വളര്‍ത്തുന്നുണ്ടെന്നും തന്റെ സഹോദരിയുമായി ലൈംഗികബന്ധത്തിലേര്‍പ്പെടാന്‍ ഭര്‍ത്താവ് നിര്‍ബന്ധിച്ചതായും പരാതിയില്‍ ആരോപിക്കുന്നുണ്ട്.

യുവതിയുടെ പരാതിയില്‍ ബംഗളൂരു പോലീസ് കഴിഞ്ഞദിവസമാണ് എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തത്. തുടര്‍ന്ന് പ്രതിയായ യുവാവിനെ പിടികൂടുകയായിരുന്നു. ഇയാളുടെ വീട്ടില്‍നിന്ന് കഞ്ചാവ് തൈകള്‍ കണ്ടെടുത്തതായും പോലീസ് പറഞ്ഞു.

 

Back to top button
error: