Movie

കലഹപ്രിയരായ ദമ്പതികളുടെ കഥയുമായെത്തിയ ‘കളിവീട്’ തിയേറ്ററിലെത്തിയത് ഡിസംബർ 10 ന്

സിനിമ ഓർമ്മ

1996 ഡിസംബർ 10 ന് റിലീസ് ചെയ്‌ത സിബി മലയിൽ ചിത്രമാണ് കളിവീട്. ജയറാം-മഞ്ജുവാര്യർ കലഹപ്രിയരായ ദമ്പതികളുടെ വേഷത്തിൽ എത്തുന്ന ‘കളിവീടി’ൻ്റെ രചന ശശിധരൻ ആറാട്ടുവഴിയാണ്. പുരുഷാധിപത്യം, ഭാര്യമാരെ എങ്ങനെ മര്യാദ പഠിപ്പിക്കാം, പുതിയ കാമിനിയെക്കാൾ പഴയ ഭാര്യ നല്ലത് തുടങ്ങിയ വിഷയങ്ങളാണ് ‘കളിവീടി’ൽ പരാമർശിക്കുന്നത്.

Signature-ad

മിലിട്ടറിയുടെ കർശന നിയന്ത്രണത്തിൽ വളർന്ന ജയറാമിന്റെ കഥാപാത്രം ദാസിയായ ഒരു ഭാര്യയെയാണ് പ്രതീക്ഷിക്കുന്നത്. പക്ഷെ മഞ്ജു വാര്യർ വിട്ടു കൊടുക്കുമോ? (‘ഭാര്യേടെ കൈ കൊണ്ട് വച്ചു വിളമ്പണോന്നൊക്കെ വാശി പിടിക്കാൻ ഇത് പഴേ കാലൊന്നൊല്ല’.) മഞ്ജുവിനെ മര്യാദ പഠിപ്പിക്കാൻ ഒരു വേലക്കാരിയുടെ വേഷത്തിൽ സുനിത വരുന്നു. ജയറാമിന്റെ സുഹൃത്തിന്റെ ഭാര്യയാണ് വേലക്കാരി ചമഞ്ഞ് വരുന്നത്. വെളുക്കാൻ തേച്ചത് പാണ്ടായി…! മഞ്ജു വീടുവിട്ടു പോയി. ഇനി മര്യാദ പഠിക്കേണ്ടത് ജയറാം.

മോഹൻ സിത്താരയുടെ പാട്ടുകൾ ഹിറ്റായിരുന്നു. എസ് രമേശൻ നായരുടെ ‘മനസ് ഒരു മാന്ത്രികക്കൂട്’, കൈതപ്രത്തിന്റെ ‘ദീപാങ്കുരം പൂത്തൊരുങ്ങുമാകാശം’, ‘സീമന്തയാമിനിയിൽ’ എന്നീ ഗാനങ്ങൾ ഇപ്പോഴും മലയാളികളുടെ മനസ്സിലുണ്ട്. ദിനേശ് പണിക്കർ നിർമ്മിച്ച ‘കളിവീട്’ തീയറ്ററിലേക്കാൾ ജനപ്രീതി നേടിയത് ടി.വിയിലാണ്.

Back to top button
error: